ജുമ്പ ലാഹിരിക്ക് അമേരിക്കയുടെ നാഷണല്‍ ഹ്യുമാനിറ്റീസ് പുരസ്‌കാരം

വാഷിംഗ്ടണ്‍: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരിയുമായ ജുമ്പ ലഹിരിക്ക് 2014 നാഷഷല്‍ ഹ്യുമാനിറ്റീസ് മെഡല്‍. അടുത്ത ആഴ്ച അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പുരസ്‌കാരം സമ്മാനിക്കും.
നുഷ്യരുടെ കഥ വികസിപ്പിച്ചതാണ് 48 കാരിയായ ജുമ്പയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇന്ത്യന്‍- അമേരിക്കന്‍ അനുഭവങ്ങളാണ് ജുമ്പയുടെ രചനകളിലുള്ളതെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, തത്വചിന്തകര്‍, പണ്ഡിതര്‍ എന്നീ രംഗത്തുനിന്നുള്ളവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍. സെപ്തംബര്‍ 10 ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മിഷേല്‍ ഒബാമയും പങ്കെടുക്കും.
1967 ല്‍ ലണ്ടനില്‍ ബംഗാളി ദമ്പതികളുടെ മകളായാണ് ജുമ്പ ജനിച്ചത്. ലൈബ്രേറിയനായ പിതാവ് അമറിന്റെ ജോലിക്ക് വേണ്ടി ലണ്ടനില്‍ നിന്ന് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു ജുമ്പയുടെ കുടുംബം. ന്യൂയോര്‍ക്കിലെ ബര്‍ണാര്‍ഡ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ജുമ്പ ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ സ്റ്റുഡന്റ് ബോഡിയില്‍ ചേരുകയായിരുന്നു. നവോത്ഥാന പഠനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുന്നതിന് മുന്‍പായി സാഹിത്യത്തില്‍ മൂന്ന് മാസ്റ്റര്‍ ഡിഗ്രികള്‍ കരസ്ഥമാക്കി.
1999 ല്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ 'ഇന്റര്‍പ്രെറ്റര്‍ ഓഫ് മാലഡീസ്' പുസ്തകം പുലിസ്റ്റര്‍ പുരസ്‌കാരവും നേടി. തുടര്‍ന്ന് 2003 ല്‍ 'നെയിംസെയ്ക്ക്' നോവല്‍ രചിച്ച ജുമ്പ പിന്നീട് ചെറുകഥകളിലേക്ക് തിരിയുകയായിരുന്നു. 'അണ്‍ക്കസ്റ്റംഡ് എര്‍ത്ത്' എന്ന ചെറുകഥ ന്യൂയോര്‍ക്ക് ടൈംസിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മാറിത്താമസിച്ച ഇന്ത്യന്‍ ദമ്പതിമാരുടെ കഥ പറയുന്ന 'നെയിംസെയ്ക്ക്' എന്ന നോവല്‍ ഗാംഗുലി വിഭാഗത്തിന്റെ മാറുന്ന ജീവിത രീതികളും കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്. ഈ നോവലാണ് 2007 ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത സിനിമക്ക് അടിസ്ഥാനമായത്.
ഇതിന് പുറമേ 2013 ല്‍ ദ ലോ ലാന്‍ഡ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മാന്‍ ബുക്കര്‍ പ്രൈസിനുള്ള അന്തിമ പട്ടികയിലും ജുമ്പ ഇടംപിടിച്ചിട്ടുണ്ട്.