• 22 Sep 2023
  • 03: 58 AM
Latest News arrow

ബാലസാഹിത്യ സമഗ്ര സംഭാവന പുരസ്‌കാരം ഡോ.കെ ശ്രീകുമാറിന്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2015ലെ സമഗ്രസംഭാവന പുരസ്‌കാരം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഡോ. കെ ശ്രീകുമാറിന്. ബാലസാഹിത്യരംഗത്തിന് അദ്ദേഹം നല്‍കിയ നൂറ്റിയമ്പതിലേറെ പുസ്തകങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ സിജി ശാന്തകുമാറിന്റെ അനുസ്മരണാര്‍ഥമാണ് പുരസ്‌കാരം നല്‍കുന്നത്.

സുഗതകുമാരി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ആര്‍.വി.ജി മേനോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കുഞ്ഞുണ്ണി മാഷ്, സുഗതകുമാരി, പ്രഫ. എസ് ശിവദാസ്, സുമംഗല, കെ. തായാട്ട്, പള്ളിയറ ശ്രീധരന്‍, സിപ്പി പള്ളിപ്പുറം, കെ വി രാമനാഥന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഫെബ്രുവരി 25ന് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സാംസ്‌കാരിക മന്ത്രി കെസി ജോസഫ് പുരസ്‌കാരം സമ്മാനിക്കും.