• 23 Sep 2023
  • 02: 13 AM
Latest News arrow

അംബികാസുതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു

പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു. ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അംഗത്വം നിരസിക്കുന്നത്. 

അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കത്ത് മൂന്ന് ദിവസം മുമ്പാണ് അംബികാസുതന്‍ മാങ്ങാടിന് ലഭിച്ചത്. ഇതിന് മറുപടിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അസഹിഷ്ണുത നടമാടുന്ന ഈ കാലത്ത് അംഗത്വം സ്വീകരിക്കാനാവില്ലെന്ന് അംബികാസുതന്‍ അറിയിച്ചു.

ബിജെപി സര്‍ക്കാരിന്റെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് മുമ്പ് പികെ പാറക്കടവ്, കെഎസ് രവികുമാര്‍ എന്നിവരും അക്കാദമി അംഗത്വം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അംബികാസുതനെ നാമനിര്‍ദേശം ചെയ്തത്. ഇംഗ്ലീഷ് സാഹിത്യകാരന്‍മാരുടെ പ്രതിനിധി സച്ചിദാനന്ദനും രാജി വെച്ചിരുന്നു. കേരളത്തില്‍ നിന്ന് സി രാധാകൃഷ്ണ്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമിയിലുള്ളത്.