• 22 Sep 2023
  • 04: 38 AM
Latest News arrow

ജന്‍മദിനത്തില്‍ കല്‍ബുര്‍ഗിയുടെ പുസ്തകപ്രകാശനം

ധാര്‍വാഡ്: സംഘപരിവാര്‍ അക്രമികള്‍ വെടിവെച്ചുകൊന്ന എംഎം കല്‍ബുര്‍ഗിയുടെ ഏഴാമത്തെ പുസ്തകം അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രകാശനം ചെയ്തു. മാര്‍ഗ സീരിസില്‍പ്പെട്ട പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ ചന്നവീര കനവിയാണ് പ്രകാശനം ചെയ്തത്. നിരവധി എഴുത്തുകാരും കലബുര്‍ഗിയുടെ ശിഷ്യരും ചടങ്ങില്‍ പങ്കെടുത്തു. കലബുര്‍ഗി ഹത്യ വിരോധി പോരാട്ട വേദിയാണ് പുരസ്‌കാരം സംഘടിപ്പിച്ചത്. കലബുര്‍ഗിയുടെ ജന്‍മദിനം അസഹിഷ്ണുതയ്‌ക്കെതിരെ വചന വിജയോത്സവമായി എഴുത്തുകാരുടെ കൂട്ടായ്മകള്‍ ആഘോഷിച്ചു. കെട്ടിട്ടുകല്യാണ എന്ന കലബുര്‍ഗിയുടെ മറ്റൊരു പുസ്തകവും പ്രകാശനം ചെയ്തു.