• 22 Sep 2023
  • 03: 58 AM
Latest News arrow

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ പ്രമുഖ കവിയും ഭാഷാഗവേഷകനും അധ്യപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മലയാളത്തില്‍ വിപ്ലവ സാഹിത്യമേഖലയിലെ മുന്നണിപ്പോരാളികളിലൊരാളായ രാമചന്ദ്രന്‍ സ്വാതന്ത്ര്യസമര കാലം മുതല്‍ രചനകളിലേര്‍പ്പെട്ടിരുന്നു. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയാണ്. സ്‌കൂള്‍ ജീവിതകാലം മുതല്‍ എഴുതിത്തുടങ്ങിയ രാമചന്ദ്രന്‍ കവിതകള്‍ക്ക് പുറമേ ഭാഷാപഠനപ്രബന്ധങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. 

ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ തുടങ്ങിയവയാണ് പുതുശ്ശേരി രാമചന്ദ്രന്റെ കവിതകള്‍. കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്‌ക്കിന്ധാ കാണ്ഡങ്ങള്‍), പ്രാചീന മലയാളം (75ലിഖിതങ്ങള്‍), കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃതികളാണ്. 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.