• 23 Sep 2023
  • 03: 45 AM
Latest News arrow

ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള പുസ്തകത്തിന് അമേരിക്കയില്‍ വില്യം ഇ കോള്‍ബി അവാര്‍ഡ്

ന്യൂയോര്‍ക്ക്: ഇന്ത്യാ വിഭജനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പുസ്തകത്തിന് അമേരിക്കയില്‍ 5000 ദശലക്ഷത്തിന്റെ സമ്മാനം.

1947 ലെ ഇന്ത്യാ വിഭജനവും അതിന് തുടര്‍ന്ന് ഇന്ത്യയിലുടലെടുത്ത ആക്രമണ സംഭവങ്ങളെക്കുറിച്ചുമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

2016 ലെ വില്യം ഇ കോള്‍ബി അവാര്‍ഡിന് അര്‍ഹമായ മിഡ്‌നൈറ്റ് ഫറീസ്: ദ ഡെഡ്‌ലി ലെഗസി ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷന്‍ എന്ന
നിശിദ് ഹാജാരിയുടെ പുസ്തകത്തിനാണ് ഈ  തുക സമ്മാനമായി ലഭിച്ചത്.
 വിജയികള്‍ക്ക് 5000 ദശക്ഷം രൂപയും ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തവാനി ഫൗണ്ടേഷനുമായി ചേര്‍ന്ന് ഹോണറേറിയവും നല്‍കും.

ഏപ്രിലില്‍ നോര്‍വിച്ച് സര്‍വ്വകലാശാലയില്‍ വെച്ച് നടക്കുന്ന കോള്‍ബി മിലിട്ടറി റൈറ്റേഴ്‌സ് സിമ്പോസിയത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക. മുന്‍ സിഐഎ ഡയറക്ടറായിരുന്ന വില്യം കോള്‍ബിയുടെ സ്മരണാര്‍ത്ഥം പ്രതിവര്‍ഷം ഇന്റലിജന്‍സ് ഓപ്പറേഷനുകളെക്കുറിച്ചും, മിസൈനിക ചരിത്രത്തെക്കുറിച്ചും പരാമര്‍ശിക്കപ്പെടുന്ന സാഹിത്യ സംഭാവനക്കാണ് കോള്‍ബി പുരസ്‌കാരം സമ്മാനിക്കുന്നത്. ബ്ലൂംബെര്‍ഗ് ന്യൂസില്‍ ഏഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും സാമ്പത്തികാവസ്ഥയെക്കുറിച്ചും മുഖപ്രസംഗങ്ങളെഴുതാറുള്ള ഹരാരി ഒപ്പീനിയന്‍ കോളങ്ങളും കൈകാര്യം ചെയ്യുന്നുമുണ്ട്.