ഒരല്‍പ്പം വെറൈറ്റി; മുതലത്തോലില്‍ നിന്നും ബാഗ്

വാനിറ്റി ബാഗുകളില്‍ കണ്ണുടക്കാത്ത സ്ത്രീകള്‍ വളരെ കുറവായിരിക്കും. ബാഗിന്റെ വില നോക്കാതെ കണ്ണുടക്കുന്നവര്ക്കൊരു മുന്നറിയിപ്പ്. വില കേട്ടാല്‍ ഞെട്ടരുത്! ഏറ്റവും വില കൂടിയ ബാഗിന്റെ ഉടമയെന്ന ബഹുമതി ഇനി ഏഷ്യന്‍ വംശജയായ ക്രിസ്റ്റി ഹൗസിനാണ്.മുതലത്തോലില്‍ നിര്‍മ്മിച്ച പിങ്ക് നിറത്തിലുള്ള ബാഗ് ഒരു കോടി 42 ലക്ഷം രൂപയ്ക്കാണ് ക്രിസ്റ്റി സ്വന്തമാക്കിയത്. ലേല കമ്പനി കണക്കാക്കിയ വിലയേക്കാള്‍ 15 മടങ്ങ് വിലയാണ് ക്രിസ്റ്റി നല്‍കിയത്.
മുതലത്തോലില്‍ നിര്‍മ്മിച്ചതിന് പുറമേ പതിനെട്ട് കാരറ്റ് സ്വര്‍ണ്ണം, വജ്രം എന്നിവയും പതിപ്പിച്ചിട്ടുണ്ട്. നടിയും ഗായികയുമായ ജയിന് ബിര്‍ക്കിന്റെ പേരാണ് 35 സെന്റീമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവുമുള്ള ബാഗിന് നല്‍കിയിട്ടുള്ളത്.
ബാഗിനോട് കമ്പം സൂക്ഷിക്കുന്നവര്‍ക്ക് വില പ്രശ്നമേയല്ലെന്ന് ഈ രംഗത്തെ പ്രമുഖര്‍ സാക്ഷ്യപ്പെടുത്തുന്നു.