കാക്കിഅണിയാന് ഭിന്നലിംഗക്കാരിയും

ചെന്നൈ: പുരുഷനും സ്ത്രീയും ആധിപത്യമുറപ്പിച്ച പൊലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള അവസരം കാത്ത് മൂന്നാംലിംഗക്കാരി പ്രിതിക യാഷിനി. പൊലീസ് റിക്രൂട്ട്മെന്റിനായി കായികക്ഷമതാ പരിശോധനക്കായി എത്തിയ നൂറുകണക്കിന് വനിതകളുടെ കൂട്ടത്തിലാണ് പ്രിതികയുടെ വരവ്. എല്ലാ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിനാണ് ചെന്നൈയിലെ രാജരത്നം മൈതാനംസാക്ഷ്യം വഹിച്ചത്.
എസ്ഐ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയെല്ലാം ജയിച്ചാണ് പ്രിതിക കായികക്ഷമത പരിശോധനയ്ക്കെത്തിയത്. സംസ്ഥാനപൊലീസ് സേനയില്‍ ഇതുവരെ 'മറ്റുള്ളവര്‍' എന്ന വിഭാഗത്തില്‍ നിന്ന് ആരേയും തിരഞ്ഞെടുത്തിട്ടില്ല. പ്രിതികയിലൂടെ കുറവ് പരിഹരിക്കപ്പെടുകയാണിപ്പോള്. മറ്റുളളവരെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിതിക യാഷിനി പ്രധാനഘട്ടമെല്ലാം വിജയിച്ചതിനാല്‍ പൊലീസ് സേനയുടെ ഭാഗമാകുമെന്ന് ഏതാണ്ട് ഉറപ്പായി.സേലം സ്വദേശിനിയായ പ്രിതികയാഷിനിയുടെ വിദ്യാഭ്യാസരേഖകളില്‍ ഉണ്ടായിരുന്ന പുരുഷനാമം കാരാണം സെലക്ഷനില്‍ പങ്കെടുക്കാനുള്ള തന്റെ അപേക്ഷ തള്ളിയിരുന്നതായി പ്രിതിക പറയുന്നു.തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് പ്രിതിക തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നത്.പൊലീസ് റിക്രൂട്ട്മെന്റില്‍ മൂന്നാംലിംഗ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ നിലവില്ലാത്തതിനാല്‍ ഏതുവിഭാഗത്തില് മത്സരിക്കാന്‍ പ്രിതിക താത്പര്യപ്പെടുന്നുവോ, അതിനുള്ള സൗകര്യം നല്‍കണമെന്നാണ് കോടതി ഉത്തരവ്.