സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യാന്‍ ടിം കുക്ക് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: സമ്പാദ്യം വിട്ടു നല്‍കുന്നവരുടെ പട്ടികയിലേക്ക് ആപ്പിള്‍ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് കൂടി. ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കോര്‍പ്പറേഷന്റെ തലവനായ ടിം കുക്ക് 785 മില്യണ്‍ ഡോളറോളം വരുന്ന സമ്പാദ്യമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുക.
പത്ത് വയസ്സുള്ള തന്റെ മരുമകളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതിന്റെ ബാക്കി തുകയാണ് ചെലവഴിക്കുകയെന്നും കുക്ക് പറഞ്ഞു. ടിം കുക്കിനെ ഉദ്ധരിച്ച് ഫോര്‍ച്യൂണ്‍ മാസികയാണ് വിവരം പുറത്തുവിട്ടത്.
ഫോര്‍ച്യൂണ്‍ മാസിക പ്രസിദ്ധീകരിച്ച ലോകത്തെ സമ്പന്നരുടെ പ്രൊഫൈലിലാണ് 54 കാരനായ ടിം കുക്കിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. വാരന്‍ ബഫറ്റ്
നിക്ഷേപ ഗുരുവും ലോകസമ്പന്നരില്‍ മുന്‍നിരക്കാരനുമായ വാരന്‍ ബഫറ്റാണ് ഇത്തരത്തില്‍ പകുതി സമ്പാദ്യമെങ്കിലും ദാനം ചെയ്യണമെന്ന സന്ദേശത്തിന് ഊന്നല്‍ നല്‍കിയത്. മൈക്രോ സോഫ്റ്റിന്റെ ബില്‍ഗേറ്റ്സ്, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഓറക്കിളിന്റെ ലാരി എല്ലിസണ് തുടങ്ങി ഇത്തരത്തില്‍ പണം ദാനം ചെയ്യുന്ന വ്യക്തികളുടെ പേരുകള്‍ വാരന്‍ ബഫറ്റ് തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുക്കിന്റെ പേര് വെബ്സൈറ്റിലില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആളുകളെയാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്. അടുത്ത കാലത്തായി ടിം കുക്ക് പരിസ്ഥിതി പ്രശ്നങ്ങള്‍ മുതല്‍ പൗരാവകാശങ്ങള്‍ വരെയുള്ള പ്രശ്നങ്ങളില്‍ ഇടപെട്ട് സംസാരിച്ചു വരുന്നുണ്ട്.
അതോടൊപ്പം താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നു പ്രഖ്യാപിച്ചിരുന്നു. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സെക്ഷ്വല്‍ എന്നീവിഭാഗങ്ങള്ക്കെതിരെ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം അല്‍ബാമ അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെക്ക് എഴുതി നല്കുന്നതിനേക്കാള് നല്ലത് വ്യക്തമായും നിശ്ചിതമായും പ്രവചിക്കാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടി പണം നല്‍കുന്നതാണ് നല്ലതെന്ന് ടിം കുക്ക് ഫോര്‍ച്യൂണ്‍ മാസികയോട് പറഞ്ഞു.