ചിത്രത്തിലേത് സ്നേഹപ്രകടനല്ല: വ്യാഖ്യാനവുമായി ജന്തുശാസ്ത്രജ്ഞര്‍

കഴിഞ്ഞ ദിവസമാണ് ജീവന് വെടിഞ്ഞ പെണ് കംഗാരുവിനെ എടുത്തുയര്‍ത്തുന്ന ഇണയും അരികില്‍ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഡെയ്ലി മെയില്‍ ദിനപത്രമായിരുന്നു ചിത്രമം പ്രസിദ്ധീകരിച്ചത്. ആസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നിന്ന് ഇവാന് സ്വിസ്റ്റര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇന്റര്‍നെറ്റ് വഴി വന്‍തോതില്‍ പ്രചരിച്ചിട്ടുള്ളത്.
എന്നാല്‍ സ്വന്തം പങ്കാളിയുടെ മരണത്തില്‍ ദുഃഖം സഹിക്കാനാവാതെ പെണ്കങ്കാരുവിനെ എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രമെന്നായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്ന വിശേഷണം. എന്നാല്‍ വാദം ശരിയാവാനിടയില്ലെന്നും ചിത്രം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് ഒരു വിഭാഗം ജന്തുശാസ്ത്രജ്ഞരുടെ അഭിപ്രായം. ആണ് കംഗാരു സ്നേഹത്തോടെ ഇണയെ എടുത്തുയര്ത്തുകയല്ലെന്നും പ്രണയനായകനായി കരുതിയ കങ്കാരു വില്ലനാകാണ് സാധ്യതയെന്നുമാണ് സംഘം വിലയിരുത്തുന്നത്. ആണ് കങ്കാരു ബലമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതിന്റെ ഫലമായാണ് പെണ് കങ്കാരു മരണമടഞ്ഞതെന്ന സാധ്യതയാണ് ഇതിനായി ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.
ക്വീന്‍സ് ലാന്റിലെ റിവര്‍ ഹെഡ്സില് നിന്നാണ് ഇവാന് സ്വിറ്റ്സെര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്വിറ്റ്സെറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലാവുകയായിരുന്നു. ഇതോടെ ചിത്രത്തിന് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് ലഭിച്ചത്. ഇതിനിടയിലാണ് ഏറെ വ്യത്യസ്തമായ വ്യാഖ്യാനവുമായി ജന്തുശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുള്ളത്.