റാപ്പിംഗ് ദൈവത്തിന്റെ സമ്മാനമാണ്; വിവേചനത്തിനെതിരെ റാപ്പിന്റെ പ്രതിരോധം

സംഗീതം പ്രതിരോധമാണ്, സമൂഹത്തിലെ അനീതികള്‍ക്കെതിരെയുള്ള പ്രതിരോധം. വംശീയതക്കും വിവേചനത്തിനുമെതിരെ പോരാടാന്‍ ത്രിപുര സ്വദേശിയായ ബോര്ക്കങ്ങ് ഹ്രാങ്കൗള് തിരഞ്ഞെടുത്തത് സംഗീതത്തിന്റെ വേറിട്ട ശാഖയായ റാപ്പ് ആയിരുന്നു.
ഞാന്‍ ക്ലബ്ബുകളെക്കുറിച്ച് പാടുന്നു, എന്നാല്‍ മദ്യവും സ്ത്രീകളും താല്‍പ്പര്യങ്ങളല്ല. റാപ്പിംഗ് ദൈവത്തില്‍ നിന്ന് ലഭിച്ച സമ്മാനമാണ്, അതെനിക്ക് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്തണമെന്നും ബോര്ക്കങ് പറയുന്നു.
ത്രിപുരയിലെ നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ബിജോയ് കുമാറിന്റെ മകനായ ബോര്ക്കങ്ങ് റാപ്പ് സംഗീതത്തിലൂടെ സാഹിത്യം കലര്‍ത്തി ഒരു കഥ പറയുന്ന രീതിയും അവലംബിച്ചുവരുന്നു.
ത്രിപുരയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ പിതാവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സംഗീതത്തെ കൂടെക്കൂട്ടാമെന്ന ചിന്ത ബോര്ക്കങ്ങില് ഉടലെടുത്തത്. തന്റെ ജീവിതത്തിലുണ്ടായ കഥകളും, തന്റെ ചുറ്റിലുമുള്ളവര്‍ക്ക് പറയാനുള്ള കഥകളുമാണ് ബോര്ക്കങ്ങിന്റെ റാപ്പിന് അടിസ്ഥാനം.
സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളോട് സമൂഹം പുലര്‍ത്തിവരുന്ന അവഗണനയും മനുഷ്യത്വത്തിനെതിരെയുള്ള ആക്രമണങ്ങളേയും പ്രതിരോധിച്ച് സമത്വവും സമാധാനവും ജനങ്ങള്‍ക്ക് പ്രധാനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും ഈ 29കാരന് പറയുന്നു.
ഡല്‍ഹി സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ബോര്ക്കങ്ങ് ഡ്രോപ്പ്സ്ക്വാഡ് എന്ന പേരിലുള്ള ഹിപ്പ് ഹോപ്പ് ബാന്‍ഡില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകളും പങ്കുവെയ്ക്കുന്നു.
ദി റൂട്ട്സ്, നെവര്‍ ഗിവ് അപ്പ്, ദി ജേര്‍ണി എന്നിങ്ങനെ മൂന്ന് റാപ്പ് മ്യൂസിക് ആല്‍ബങ്ങള്‍ ബോര്ക്കങ്ങിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷില്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ബോര്ക്കങ്ങ് കരുതുന്നത് ഇംഗ്ലീഷിലാണ് ഏറ്റവും എളുപ്പത്തില്‍ കാര്യങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ സഹായിക്കുന്നതും ഇംഗ്ലീഷിലാവുമ്പോഴാണെന്നും ബോര്ക്കങ്ങ് പറയുന്നു. ദി ജേര്‍ണി എന്ന ആല്‍ബം ഹിന്ദിയിലും പുറത്തിറങ്ങിയിട്ടുണ്ട്.
അവസരം ലഭിച്ചാല്‍ ബോളിവുഡിലേക്ക് വരാന്‍ ഒരുക്കമാണെന്ന് അറിയിക്കുന്ന ബോര്ക്കങ്ങ് ബര്‍ഫി പോലുള്ള സിനിമകളില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യവും തുറന്നുപറയുന്നു. ചെന്നൈ, ഡല്‍ഹി, മിസോറാം, ഷില്ലോങ് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച ഈ യുവാവ് മസാല സിനിമകള്‍ തനിക്കിഷ്ടമല്ലെന്നും വ്യക്തമാക്കുന്നു.
ഇപ്പോള്‍ മുംബൈ കേന്ദ്രീകരിച്ച് ചിത്രീകരണം നടക്കുന്ന ഡോക്യുമെന്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബോര്ക്കങ്ങ്, ഡോക്യുമെന്ററി സംഗീതം കൊണ്ട് പ്രതിരോധം തീര്ക്കുന്നവരെക്കുറിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു.
1.<iframe width="560" height="315" src="https://www.youtube.com/embed/naJRnaSzG3k" frameborder="0" allowfullscreen></iframe>