പാകിസ്ഥാനില്‍ ഈദിന് പെപ്സിയുടെ സമ്മാനം

ഈദുല്‍ ഫിത്തറിന് പാക്കിസ്ഥാന് പുറത്തിറക്കിയ പെപ്സിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പെപ്സിയുടെ കുപ്പികള്‍ പുനരുപയോഗിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്ന പരസ്യചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഹരമായി മാറിക്കഴിഞ്ഞു. പാക്കിസ്ഥാനില്‍ ആരംഭിച്ച 'ലൈറ്റിംഗ് അപ്പ് ലിവ്സ്' എന്ന സംരഭത്തിന്റെ പ്രചരണാര്‍ത്ഥമാണ് പരസ്യചിത്രം പുറത്തിറക്കിയിട്ടുള്ളത്.
ക്രിക്കറ്റ് ഗ്രൗണ്ട്, ഗ്രാമ പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ ഉള്ളടക്കം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പെപ്സി കുപ്പികള്‍ ശേഖരിച്ച് ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാന്‍ താരങ്ങള്‍ നടത്തുന്ന ശ്രമമാണ.്
പാക്കിസ്ഥാനില്‍ നിന്ന് വാങ്ങുന്ന ഓരോ 1.75 ലിറ്ററിന്റെയും പെപ്സിയില്‍ നിന്ന് ഒരു രൂപ ഈ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയിലേക്ക് വേണ്ടി നീക്കിവെക്കുകയാണ്.
നൂര്‍ ഇ ഖുദയുടെ വരികള്‍ക്ക് പ്രശസ്ത പാക്കിസ്ഥാനി ഗായികയായ ആബിദ പര്വ്വീന്, പാക് സൂഫി സംഗീതജ്ഞയായ നൂര്‍ ഇ അസല്‍ എന്നിവരാണ് ഈണം പകര്‍ന്നത്. പാക്കിസ്ഥാനിലെ പ്രമുഖ അഭിനേതാക്കളായ ഹംസ അലി അബ്ബാസി, സനം സയീദ് എന്നിവരാണ് പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്.
https://www.youtube.com/watch?v=VBu6cJEfUNs