പെരേരയെക്കാണാന് ഡിന്ഡിമെത്തുന്നു; ജീവന് രക്ഷിച്ച സ്നേഹത്തോടെ

മനുഷ്യനും പെന്‍ഗ്വിനും തമ്മിലുള്ള അപൂര്‍വ്വ ആത്മബന്ധത്തിന്റെ കഥയാണ് ബ്രസീലുകാരനായ ജോവാവോ പേരേര ഡിസൂസയ്ക്ക് പറയാനുള്ളത്. വര്‍ഷത്തിലൊരിക്കല്‍ 5000 കിലോമീറ്റര്‍ നീന്തിയാണ് സൗത്ത് അമേരിക്കന്‍ മഗല്ലെനിക്ക് (ഡിന്‍ഡിം) പെന്ഗ്വിന് തന്റെ ജീവന് രക്ഷിച്ച മത്സ്യതൊഴിലാളിയായ പേരേരയെ കാണാനെത്തുന്നത്.
റിയോ ഡി ജനീറോയിലെ ഒരു ഗ്രാമപ്രദേശത്താണ് 71 കാരനായ പെരേര താമസിക്കുന്നത്. 2011ലാണ് ശരീരത്തില്‍ ടാറും എണ്ണയും പുരണ്ടതിനെത്തുടര്ന്ന് നീന്താന്‍ കഴിയാതെ വന്ന പെന്‍ഗ്വിനെ വീടിന് സമീപത്തുനിന്ന് കണ്ടെത്തുന്നത്. പെന്‍ഗ്വിനെ വീട്ടിലേക്ക് കൊണ്ടുവന്ന പെരേര ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് ചിറകില്‍ പറ്റിയ എണ്ണയും ടാറും നീക്കി ഡിന്‍ഡിമിനെ നീന്താന്‍ പ്രാപ്തമാക്കിയത്.
ഒരാഴ്ചക്കാലം വീടിന് സമീപത്തെ തണലില്‍ താമസമൊരുക്കി കഴിക്കാന്‍ മത്സ്യവും നല്കിയ ശേഷം പെന്ഗ്വിന് ആരോഗ്യം വീണ്ടെടുത്തപ്പോള്‍ പെരേര വിട്ടയക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്കിടയില്‍ ഉടലെടുത്ത ആത്മബന്ധം പെരേരയെ വിട്ടുപോകാന്‍ ഡിന്‍ഡിമിനെ അനുവദിച്ചില്ല. ഏകദേശം പതിനൊന്നു മാസത്തോളം പെരേരയ്ക്കൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെങ്കിലും അടുത്ത വര്‍ഷം എല്ലാവരെയും അമ്പരപ്പെടുത്തിക്കൊണ്ട് [ഡിന്‍ഡിം തിരിച്ചെത്തി. എന്നാല്‍ തൊട്ടടുത്ത വര്‍ഷവും ഇതുതന്നെ സംഭവിച്ചു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഡിന്‍ഡിം പെരേരയെ കാണാനെത്തി. ഇപ്പോള്‍ നാല് വര്‍ഷത്തോളമായ ഡിന്ഡിന് തുടര്‍ച്ചയായി പെരേരയെ കാണാനെത്തുന്നു. ജൂണില്‍ വരുന്ന ഡിന്‍ഡിം ഫെബ്രുവകരിയിലാണ് മടങ്ങിപ്പോകാറ് എന്നും അദ്ദേഹം ഓര്‍ക്കുന്നു. അദ്ദേഹം ഒഴികെയുള്ളവരെയൊന്നു ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത ഡിന്‍ഡിം പെരേയ്ക്കൊപ്പം സ്നേഹപ്രകടനങ്ങളുമായി ചേരും.
'എന്റെ കുഞ്ഞിനെപ്പോലെ പെന്‍ഗ്വിനെ എനിക്കിഷ്ടമാണ്. പെന്‍ഗ്വിനും എന്നെയിഷ്ടമാണന്ന് ഞാന്‍ വിശ്വസിക്കുന്നു.' പെരേര പറയുന്നു.
<iframe width="560" height="315" src="https://www.youtube.com/embed/6McB0jhPWqs" frameborder="0" allowfullscreen></iframe>