ലോകത്തിലെ ഏറ്റവും പഴക്കമുള്ള 'കുപ്പി സന്ദേശം' ഒഴുകിയെത്തി

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള കുപ്പി സന്ദേശം തിരിച്ചുകുട്ടി. 108 വര്‍ഷം മുന്‍പ് കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശമാണ് ജര്‍മ്മനിയിലെ അമ്രന്‍ ബീച്ചില്‍ നിന്ന് ഒരു സ്ത്രീ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമേറിയതാണ് ഇത്. 1904-1906 കാലഘട്ടത്തില്‍ അയച്ചതായാണ് കരുതപ്പെടുന്നത്.
കുപ്പി കണ്ടെടുക്കുന്നവര്‍ അത് യുകെയിലുള്ള മററൈന് ബയോളജിക്കല്‍ അസോസിയേഷനില്‍ എത്തിക്കണമെന്ന് കുപ്പിക്കുള്ളിലെ സന്ദേശത്തില്‍ എഴുതിയിരുന്നു. സമുദ്രഗവേഷണത്തിന്റെ ഭാഗമായി അയച്ച ആയിരത്തോളം സന്ദേശങ്ങളില്‍ പെട്ടതാണിതെന്ന് അസോസിയേഷന് അറിയിച്ചു.
അസോസിയേഷന് പ്രസിഡന്റായിരുന്ന ജോര്‍ജ് പാര്‍ക്കര്‍ ബിഡര്‍ സമുദ്രത്തിന്റെ ഒഴുക്ക് അറിയുന്നതിനായി അയച്ചിട്ടുള്ള സനേദേശങ്ങളില്പ്പെട്ടതാണ് ഇതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
2013 ലാണ് ഇതിന് മുന്‍പ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന സന്ദേശം കണ്ടെത്തിയിരുന്നത്. 99 വര്‍ഷവും 43 ദിവസവുമായിരുന്നു അതിന്റെ പഴക്കം.