അലിഞ്ഞു തീരാത്ത ഐസ്ക്രീം

ഐസ്ക്രീം പ്രേമികളുടെ ഏറ്റവും വലിയ പരാതി ഐസ്ക്രീം പെട്ടെന്ന് അലിഞ്ഞു തീരുന്നു എന്നായിരിക്കും. അത്തരക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഈ പരാതിയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് എഡിന്‍ബറോ സര്‍വ്വകലാശാലയും ഡുന്‍ഡീ സര്‍വ്വകലാശാലയും. പ്രത്യേകതരം പ്രോട്ടീനാണ് ഐസ്ക്രീം അലിയാതിരിക്കാന്‍ സഹായിക്കുന്നത്. ബിഎസ്1എ എ പ്രോട്ടീനാണ് ഐസ്ക്രീം അലിയാതെ സൂക്ഷിക്കുന്നത്.
വെള്ളത്തിലും വായുവിലും ഈ ഐസ്ക്രീം ഏറെനാള്‍ അലിയാതിരിക്കും. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അലിയാത്ത ഐസ്ക്രീം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടാക്കുന്നുണ്ടോയൊണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷണം വിജയിക്കുതോടെ പരാതിയ്ക്ക് അവസാനവും ഐസ്ക്രീം വിപണിയില്‍ വലിയൊരു നേട്ടവുമാവുമൊണ് അവകാശ വാദം. ഏതായാലും ഭക്ഷ്യസുരക്ഷാ ഏജന്‍സികളുടെ അംഗീകാരം കൂടി ലഭ്യമാക്കി അധികം വൈകാതെ തന്നെ അലിയാത്ത ഐസ്ക്രീം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.