മിന്നസോട്ടയിലെ മേയര്‍ക്ക് മൂന്ന് വയസ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിന്നസോട്ട നരഗത്തില്‍ മൂന്ന് വയസ്സുകാരനെ മേയറാക്കി. 22 പേര് താമസിക്കുന്ന ചെറിയ ടൂറിസ്റ്റ് നഗരത്തിന്റെ മേയറാണ് ജെയിംസ് ടഫ്സ്. ഈ മാസം രണ്ടിനാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്കാണ് നിയമനം.
നേരത്തെ രണ്ട് വര്‍ഷം മേയറായിരുന്ന ടഫിന്റെ സഹോദരന് റോബര്‍ട്ട് ടഫ്സിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും ജെയിംസിന്റെ ഭരണം. നറുക്കെടുപ്പിലൂടെയാണ് ജെയിംസ് മേയര്‍ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത്. നേരത്തെ ചിക്കാഗോ സ്വദേശിയായ നാല് വയസ്സുകാരനും മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
RECOMMENDED FOR YOU
Editors Choice