'മുതലക്കുളം' ഫലം കണ്ടു; റോഡിലെ കുഴിയടച്ചു

ബംഗളുരു: നഗരത്തിലെ റോഡിന് നടുവില്‍ രൂപപ്പെട്ട കുഴിയും പൊട്ടിയ പൈപ്പും മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ബംഗളുരുവിലെ ഒരു കലാകാരന് കണ്ടെത്തിയ വഴി ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കുഴിയില്‍ കൃത്രിമ മുതലയെ ഉപയോഗിച്ച് വെള്ളം നിറഞ്ഞ കുഴി മുതലയുടെ വാസസ്ഥലമാക്കി മാറ്റിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ റോഡിയെ കുഴിയടച്ച് പ്രശ്നം പരിഹരിച്ചു.
36 കാരനായ ബാദല്‍ നഞ്ചുണ്ടസ്വാമിയാണ് നഗരത്തിലെ റോഡുകളിലെ കേടുപാടുകള്‍ പരിഹരിക്കാത്തതിനെതിരെ വേറിട്ട് പ്രതിഷേധത്തിനൊരുങ്ങിയത്. ബംഗളുരുവിലെ സുല്‍ത്താന്‍ പാളയ മെയിന്‍ റോഡിലായിരുന്നു സംഭവം. റോഡിന് നടുവിലെ മുതല നൂറുകണക്കിനാളുകളെയും ആകാംക്ഷാഭരിതരാക്കി.
ഒരു മാസം മുന്‍പ് പൊട്ടിയ കുടിവെള്ള പൈപ്പില്‍ നിന്നുള്ള വെള്ളവും മഴയും ട്രാഫിക് ബ്ലോക്കുകളുമാണ് റോഡില്‍ ഇത്തരത്തില്‍ വലിയ കുഴി സൃഷ്ടിക്കാനിടയാക്കിയത്. പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. ഇത്തരത്തില്‍ വേറിട്ടൊരു ശ്രമത്തിലൂടെ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇത്തരമൊരു ദൗത്യത്തിനൊരുങ്ങിയതെന്ന് നഞ്ചുണ്ടസ്വാമി പറഞ്ഞു. ആഴ്ചകളുടെ ശ്രമഫലമായി 6000 രൂപ ചെലവഴിച്ചാണ് ഫൈബറില്‍ മുതലയെ നിര്‍മ്മിച്ചത്. 20 കിലോ ഗ്രാം ഭാരമാണ് മുതലക്കുള്ളത്.
സോഷ്യല്‍ മീഡിയയും നഞ്ചുണ്ടസ്വാമിയുടെ ശ്രമം ഏറ്റെടുക്കുക തന്നെ ചെയ്തു.