• 03 Feb 2023
  • 09: 48 PM
Latest News arrow

ആയുധങ്ങളുമായി ഒബാമയുടെ വളര്‍ത്തുനായ്ക്കളെ തട്ടിക്കൊണ്ടുപോകാനൊരുങ്ങിയ ആള്‍ പിടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ട വ്യക്തി അറസ്റ്റില്‍. അമേരിക്കന്‍ രഹസ്വാന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. ട്രക്ക് നിറയെ ആയുധങ്ങളുമായെത്തിയാണ് ഒബാമ കുടുംബത്തിന്റെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോകാന്‍ സ്‌കോട്ട് ഡി സ്‌റ്റോക്കേര്‍ട്ട് എന്ന 49 വയസുകാരന്‍ ശ്രമിച്ചത്. ഡിക്കിന്‍സണ്‍ സ്വദേശിയാണ് ഇയാള്‍.

പിടിയിലായതോടെ നിരവധി പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളും അവകാശ വാദങ്ങളും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ നടത്തി. താന്‍ ജീസസ് ക്രൈസ്റ്റാണെന്ന് ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് ജോണ്‍ എഫ് കെന്നഡിയുടേയും മെര്‍ലിന്‍ മണ്‍റോയുടേയും പുത്രനാണെന്നും അവകാശപ്പെട്ടു. ഒബാമയുടെ വളര്‍ത്തു നായകളായ ബോയേയും, സണ്ണിയേയും കടത്തി കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പറഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.

ഒബാമ കുടുംബത്തിന്റെ പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗ്‌സിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നുവെന്ന രഹസ്യ വിവരമാണ് അന്വേഷണ ഏജന്‍സിക്ക് ആദ്യം ലഭിച്ചത്. വളര്‍ത്തുനായ്ക്കളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു സ്‌റ്റോക്കര്‍ട്ട്‌സിന്റെ ലക്ഷ്യമെന്ന് കൊളംബിയയിലെ ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ രഹസ്യാന്വേഷണം വിഭാഗത്തിന്റെ  മിന്നസോട്ട ഫീല്‍ഡ് ഓഫീസര്‍മാരാണ് കണ്ടെത്തിയതെന്ന് പറയുന്നുണ്ട്.

നോര്‍ത്ത് ഡകോട്ടയില്‍ നിന്നും തന്റെ പിക്അപ് ട്രക്ക് വാനില്‍ ആയുധങ്ങളുമായെത്തിയ സ്‌കോട്ടിനെ ഹാമ്റ്റണില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. 22 കാലിബര്‍ റൈഫിള്‍, 12 ഗേഗ് പമ്പ് ഷോട്ട് ഗണ്‍ എന്നിവയടക്കം നിരവധി തോക്കുകള്‍ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. ഇവയ്‌ക്കൊന്നും ലൈസന്‍സ് ഉണ്ടായിരുന്നില്ല.