പാവകളിലും ഇനി 'ഡിസേബിള്‍ഡ്'

വൈകല്യം ബാധിച്ച മക്കളെയോര്‍ത്ത് വേദനിക്കുന്ന നിരവധി മാതാപിതാക്കള്‍ ലോകത്തുണ്ട്. കളിപ്പാവകളെ കാണുമ്പോള്‍ കൗതുകകരമായ ചോദ്യങ്ങള്‍ ചോദിച്ച് മാതാപിതാക്കളുടെ ഉത്തരം മുട്ടിക്കുന്ന കുട്ടികളെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുണ്ടാകും. മനുഷ്യര്‍ക്കിടയിലെ വൈകല്യമുള്ളവരെ വെല്ലുന്ന കളിപ്പാവകളുമായി ബ്രിട്ടീഷ് പാവ നിര്‍മ്മാതാക്കളായ മെയ്ക്കീസ് എത്തുന്നു. ഇത്തരത്തില്‍ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പാവകളുടെ നിര്‍മ്മാണം കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ #ToyLikeMe എന്ന ഹാഷ് ടാഗില്‍ നടന്ന ക്യാമ്പയിന് ഏറ്റെടുത്താണ് മെയ്ക്കീസ് വാക്കിംഗ് എയിഡും ഹിയറിംഗ് എയിഡുമുള്പ്പെടെയുള്ള പാവകളെ നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടി ടോയ് ഹിയറിംഗ് എയിഡുകളും, വാക്കിംഗ് എയിഡുകളും, ജന്മനാ ഉള്ള അടയാളങ്ങളും നിര്‍മ്മിക്കുന്ന തിരക്കിലാണ് മെയ്ക്കീസ്. വീല്‍ച്ചെയറിലുള്ള പാവകളും ഇതിനൊപ്പം പുറത്തിറങ്ങുമെന്നും മെയ്ക്കീസ് ഉറപ്പുനല്‍കുന്നു.
പാവ നിര്‍മ്മാത്തില്‍ മെയ്ക്കോവര് നടത്താനുദ്ദേശിക്കുന്ന മെയ്ക്കീസ് ടോയ് ലൈക്ക് മി ക്യാമ്പയിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മാതാപിതാക്കളെയും മറ്റ് വന്‍കിട പാവ നിര്‍മ്മാതാക്കളെയും വിളിച്ചുചേര്്ത്ത് കുട്ടികളിലെ കൂടുതല്‍ വൈകല്യങ്ങളെ പാവകളിലേക്ക് പകരാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരത്തില്‍ ഡിസൈന്‍ ചെയ്യുന്ന പാവകളുടെ ഡിസൈനുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച് മാതാപിതാക്കള്‍ക്ക് പ്രചോദനം നല്‍കാനുള്ള പദ്ധതികളും പരിഗണനയിലുണ്ട്. ഈ രംഗത്തേക്ക് കൂടുതല്‍ നിര്‍മ്മാതാക്കളെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് മെയ്ക്കീസ്.
ഡിസേബിള്‍ഡ് ലിവിങ് ഫൗണ്ടേഷന് നല്കുന്ന കണക്കനുസരിച്ച് ബ്രിട്ടനില്‍ മാത്രം 16 വയസ്സില്‍ താഴെയുള്ളവരില്‍ ഏഴ് ലക്ഷത്തി എഴുപതിനായിരം കുട്ടികള്‍ വൈകല്യമുള്ളവരാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ വൈകല്യമനുഭവിക്കുന്ന കുട്ടികള്‍ക്ക് സന്തോഷം പകരുകയാണ് ഈ പദ്ധതിയിലൂടെ മെയ്ക്കീസ് ഉദ്ദേശിക്കുന്നത്.