കര്ദാഷിയാന് ക്ലിയോപാട്രയാവുന്നു

അമേരിക്കന്‍ റിയാലിറ്റി ഷോ താരം കിം കര്ദാഷിയാന് ക്ലിയോ പാട്രയാവുന്നു. എലിസബത്ത് ട്രെയിലറുടെ പുതിയ ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് കര്ദ്ദാഷിയാന്റെ രൂപമാറ്റം.
മാഗസിന് ഷൂട്ടിന് വേണ്ടി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പാക് മക്ഗാത്താണ് കര്‍ദാഷിയാനെ ഈജിപ്ഷ്യന്‍ ഏകാധിപതിയായി രൂപമാറ്റം വരുത്തുന്നത്. 34 കാരിയായ കര്ദാഷിയാന് ക്ലിയോപാട്രയാവുന്നതിലുള്ള ആവേശം മറച്ചുവെക്കുന്നില്ല.
വിവിധ ഫാഷന്‍ ഐക്കണുകളായി വേഷമിട്ട കര്ദാഷിയാന് നേരത്തെ മര്ലിന് മണ്‍റോ, ഓഡി ഹെപ്ബേണ്‍, മേരി ആന്റോണെറ്റേ എന്നിവരായി ഫോട്ടോഷൂട്ടിന് പോസ് ചെയ്തിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice