ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; വീടുമാറി പൊളിച്ചു

എന്തിനും ഏതിനും ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവര്ക്കുള്ള മുന്നറിയിപ്പാണ് ഗൂഗിള്‍ മാപ്പിന് പിണഞ്ഞ അമളി. സംഭവം ടെക്സാസിലാണ് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വീടുകള്‍ കണ്ടെത്തി പൊളിച്ചുമാറ്റുന്നകെട്ടിടങ്ങള് പൊളിച്ചുമാറ്റുന്ന കമ്പനിക്ക് ഗൂഗിള്‍ മാപ്പ് നല്കിയ പണിയാണ് വിഷയം. ഗൂഗിള്‍ മാപ്പ് കാണിച്ച വഴി പ്രകാരമെത്തിയ കമ്പനി ഡിയാസ് എന്ന യുവതിയുടെ വീടുംപൊളിച്ചു. യഥാര്‍ത്ഥത്തില്‍ കൊസ്ട്യൂ ഗ്രൗണ്ടിലെ വീടുപൊളിക്കേണ്ട സംഘം കാലിപ്സോ ഡ്രൈവിലെ ഡയസ് കോംപ്ലക്സിലെ വീടാണ് പൊളിച്ചുനീക്കിയത്. രണ്ട് സ്ഥലങ്ങളും മാപ്പില്‍ തെറ്റായി അടയാളപ്പെടുത്തിയാണ് പ്രശനങ്ങള്‍ക്ക് കാരണം. ഗൂഗിള്‍ തന്റെ വീട് പൊളിച്ചുവെന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
സാറ്റലൈറ്റ്, ഓരോ പ്രദേശത്തെയും ഉപരിതല ഭാഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, സ്ട്രീറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് ഓരോ സ്ഥലങ്ങളെക്കുറിച്ചും ഗൂഗിള്‍ മാപ്പ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നത്.
അപ്ഡേഷനുകള്‍ നടക്കാറുണ്ടെങ്കിലും ഗൂഗിള്‍ മാപ്പിനെ പൂര്‍ണ്ണമായി ആശ്രയിക്കാതെ ജിപിഎസ് സേവനം കൂടി ഉപയോഗപ്പെടുത്തുന്നവരാണ് ഏറെയും എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു ഏജന്‍സി എങ്ങനെയാണ് പൂര്‍ണ്ണമായി ഗൂഗിള്‍മാപ്പിനെ ആശ്രയിച്ചതെന്ന ചോദ്യമുയരുന്നുണ്ട്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തെറ്റുകള്‍ കണ്ടെത്തി തിരുത്തുമെന്നാണ് ഗൂഗിള്‍ നല്കുന്ന വിശദീകരണം.