ഫെയ്സ് ബുക്ക് കള്ളനെ പിടിക്കുമോ?

സോഷ്യല്‍ മീഡിയയുടെ കാലത്താണ് പുതിയ തലമുറയുടെ ജീവിതം. എന്നാല്‍ കള്ളനെ കണ്ടെത്താനും മോഷ്ടിക്കപ്പെട്ട ബാഗ്് വീണ്ടെടുക്കാനും ഫെയ്സ്ബുക്ക് ഉപയോഗിക്കുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ എളുപ്പമാവില്ല.
ക്രിസ്തുമസ് ഷോപ്പിംഗിനിടെ നഷ്ടപ്പെട്ട തന്റെ ബാഗും വസ്തുക്കളും കണ്ടെത്തുന്നതിനാണ് നെതര്‍ലന്‍ഡുകാരിയായ യുവതി ഫെയ്സ്ബുക്ക് ഉപയോഗപ്പെടുത്തിയത്.
ബീക്ക് നഗരത്തില്‍ ക്രിസ്തുമസ് ഷോപ്പിംഗിനായിറങ്ങിയ ഹെറ്റി എര്മേഴ്സിന്റെ 25,000ത്തോളം രൂപ വരുന്ന ബാഗ് വസ്തുക്കളുമാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ക്യാമറകള്‍ സംഭവം റെക്കോര്‍ഡ് ചെയ്തിരുന്നു.
ബാഗ് നഷ്ടപ്പെട്ടതായി കാണിച്ച് പൊലീസില്‍ എര്മേഴ്സ് പരാതി നല്‍കിയിരുന്നുവെങ്കിലും അതോടൊപ്പം കള്ളനെ കണ്ടെത്താന്‍ ഫെയ്സ്ബുക്ക് വഴി ഒരു ക്യാമ്പയിനിന് തുടക്കം കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നാണ് നഷ്ടപ്പെട്ട ബാഗില്‍ തനിക്ക് വിലപ്പെട്ട മറ്റ് പല വസ്തുക്കളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് മറുപടിയൊന്നും ലഭിക്കാതായതോടെ യുവതി കള്ളന്റെ ഫോട്ടോയും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോഷ്ടിച്ച വസ്തുക്കള്‍ തിരിച്ചേല്‍പ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. പത്ത് യൂറോ വീതമുള്ള ഇന്‍സ്റ്റാള്‍മെന്റിന്റെ തുകയും ഇയാള്‍ അടച്ചിരുന്നുവെന്ന് ഡച്ച് ന്യൂസ് വെബ്ബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അയാള്‍ക്ക് ചെയ്ത തെറ്റിന് ന്യായീകരണമില്ലെന്ന് ബാഗ് തിരികെ ലഭിച്ച ശേഷം എര്മേര്സ് പ്രതികരിച്ചു.