കരോള്‍ ഗ്രേഷ്യസ് നടന്നുകയറിയത് മോഡലിംഗിന്റെ സുവര്‍ണ്ണ താളുകളിലേക്ക്

മോഡലിംഗ് സംബന്ധിച്ച ധാരണകള്‍ തിരുത്തിക്കുറിക്കുയായിരുന്നു മുംബൈയിലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കില്‍ ചുവടുവെച്ച കരോള്‍ ഗ്രാഷ്യസ്. മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരികള്‍ ചുവടുവെയ്്ക്കുന്ന റെഡ്കാര്‍പ്പറ്റില്‍ നിറവയറുമായാണ് പ്രമുഖ ഇന്ത്യന്‍ മോഡലായ കരോള്‍ ഗ്രേഷ്യസ് എത്തിയത്. ഗൗരവ് ഷാ ഡിസൈന്‍ ചെയ്ത പിങ്ക്- പച്ച കളര്‍ കോമ്പിനേഷനുള്ള ഖാദി ജംദാനി സാരിയും ജാക്കറ്റ് സ്രൈല്ഡ് ഡിസൈനര്‍ ബ്ലൗസുമായിരുന്നു കരോളിനയുടെ വസ്ത്രം.
ഒരു പൂര്‍ണ്ണതയുള്ള സ്ത്രീയാവാന്‍ പാടുകളും കുരുക്കളുമില്ലാത്ത മുഖവും തിളങ്ങുന്ന ഇടതൂര്‍ന്ന മുടിയും ആവശ്യമാണെന്ന മാധ്യമങ്ങള്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള തെറ്റായ സന്ദേശം തിരുത്തിക്കുറിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് റാമ്പിലേക്കുള്ള കരോളിന്റെ വരവ്. ഇത് പെണ്‍കുട്ടികളുടെ ജീവിതത്തെ വളരെയധികം ബാധിക്കുമെന്നും കരോളിന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ്ണത കണ്ടെത്തുന്നത് തങ്ങളുടെ ഭാരം, ശാരീരിക ഘടകങ്ങള്‍, നിറം, ശരീരം എന്നിവയനുസരിച്ചാണെന്ന് 2012ല്‍ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.