ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി ബെല്ലി ബട്ടണ്‍ ചാലഞ്ച്

ഇന്റര്‍നെറ്റില്‍ ട്രന്‍ഡായി ബെല്ലി ബട്ടണ്‍ ചാലഞ്ച്. കൈകള്‍ ശരീരത്തിന് പിറകിലൂടെ വളച്ച് വിരലുകൊണ്ട് പൊക്കിളില്‍ തൊടുന്നതാണ് ചാലഞ്ച്.
ചൈനയില്‍ നിന്നെടുത്ത ആയിരക്കണക്കിന് ബട്ടണ്‍ ബെല്ലി സെല്‍ഫികളാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.
റീച്ച് യുവര്‍ ബെല്ലി ബട്ടണ്‍ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ബെല്ലി ബട്ടണ്‍ ചാലഞ്ചിന്റെ ഉറവിടവും ചൈന തന്നെയാണ്. ചൈനയിലെ വെയ്ബോ വെബ്ബ്സൈറ്റാണ് ചിത്രത്തിന് പ്രചാരണം വര്‍ദ്ധിപ്പിച്ചത്.
സ്ത്രീകളുടെ ശരീരം സൂക്ഷ്മ പരിശോധന നടത്തുന്നതിനുള്ള ശ്രമമാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മെലിഞ്ഞവര്‍ക്കാണ് എളുപ്പത്തില്‍ ചാലഞ്ച് ഏറ്റെടുത്ത് സെല്‍ഫിയെടുക്കാന്‍ കഴിയുക. മെലിഞ്ഞ ശരീരം, നീളമേറിയ കൈകള്‍, മെയ്വഴക്കകമുള്ള ശരീരം തുടങ്ങിയ മൂന്ന് കാര്യങ്ങളാണ് ചാലഞ്ച് എളുപ്പമാക്കുന്നത്. പ്രതിദിനം സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നവക്കും ചാലഞ്ച് എളുപ്പമാകും.