• 25 Apr 2019
  • 12: 38 AM
Latest News arrow

അബുദാബി കിരീടാവകാശിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

അബുദാബി : ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ്  ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ബീച്ച് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും 
അന്താരാഷ്ട്രവിഷയങ്ങളും ചർച്ച ചെയ്തു. യുഎഇയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് സുഷമ സ്വരാജ് .

ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന , അബുദാബി വിദേശകാര്യസഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, യുഎഇ സഹമന്ത്രി ഡോ.സുൽത്താൻ ബിൻ അഹമ്മദ് സുൽത്താൻ അൽ ജാബിർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

നേരത്തേ അബുദാബിയിലെ ഗാന്ധി-സയ്യിദ് ഡിജിറ്റൽ മ്യൂസിയം സുഷമ സ്വരാജ് ഉദ്‌ഘാടനം ചെയ്തു.