• 23 Sep 2023
  • 03: 50 AM
Latest News arrow

സൗദിയില്‍ അരലക്ഷം നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായി

അല്‍കോബാര്‍: കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച 50,000 പേരെ അതിര്‍ത്തി സുരക്ഷാസേന പിടികൂടിയെന്ന് ഔദ്യോഗിക വക്താവ് മേജര്‍ ജന. മുഹമ്മദ് അല്‍ഗാംദി അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും ജിസാന്‍, നജ്‌റാന്‍, അസീര്‍ പ്രവിശ്യകളില്‍ നിന്നാണെും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം റമദാനിലും ശവ്വാലിലുമായി തെക്ക്, വടക്ക് മേഖലകളില്‍ നിന്നും 45,965 പേര്‍ പിടിയിലായതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ആ മാസങ്ങളില്‍ ഇതര പ്രവിശ്യകളില്‍ നിന്ന് 24 പേരും പിടിയിലായിരുന്നു. വര്‍ധിച്ച് വരുന്ന ഭീകര പ്രവര്‍ത്തനവും മയക്കുമരുന്ന് കടത്തും തടയുന്നതിന്റെ ഭാഗമായി നുഴഞ്ഞ് കയറ്റം തടയുന്നതില്‍ ജാഗ്രത പാലിക്കണമെ് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലാകമാനം സെന്‍സര്‍ ടവറുകളും അത്യുത സാങ്കേതിക വിദ്യ ഉപയോഗിച്ച് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ട് രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കു ക്യാമറകള്‍ സ്ഥാപിച്ച് അഞ്ചു സുരക്ഷാവേലി കെട്ടാനും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതു കാരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വടക്കന്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞ് കയറ്റം കുറഞ്ഞതായി മേജര്‍ ജനറല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നുഴഞ്ഞ് കയറ്റക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ വന്ന് കടല്‍കടന്നാണ് രാജ്യത്തെത്തുന്നത്. ഇതിനെ തടയാനും അതിര്‍ത്തി സേനക്ക് സാധിക്കുമെന്ന് അദ്ദേഹം