• 22 Sep 2023
  • 04: 22 AM
Latest News arrow

ഒമാനില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ചാ ശ്രമം; പ്രതികളിലൊരാള്‍ മരിച്ചു

മസ്‌കത്ത്: സലാലയില്‍ തൃശ്ശൂര്‍ സ്വദേശിയെയും കുടുംബത്തെയും കെട്ടിയിട്ട് മലയാളികളുടെ നേതൃത്വത്തില്‍ കവര്‍ച്ചാ ശ്രമം. സംഭവമറിഞ്ഞെത്തിയ പൊലീസിനെ കണ്ടു രക്ഷപ്പെടാന്‍ കെട്ടിടത്തില്‍നിന്നു ചാടിയ പ്രതികളിലൊരാള്‍ മരിച്ചു. കൊച്ചി സ്വദേശി സമീര്‍ (32) ആണ് മരിച്ചത്.

മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശിയുമായ സനല്‍ കുമാറിനെ സലാല വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ മാള സ്വദേശി വാമദേവനെയും കുടുംബത്തെയുമാണ് കെട്ടിയിട്ട് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഇവരെ പ്രതികള്‍ രണ്ടു ദിവസം കെട്ടിയിട്ടതായാണ് വിവരം. പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വാമദേവന്റെ ഭാര്യ ശുഭയെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു. സംഭവത്തില്‍ സലാല പൊലീസിന്റെ അന്വേഷണം നടക്കുന്നു.