മക്ക, മദീന സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും

മക്ക: വര്‍ഷം തോറും പുണ്യനഗരികളായ മക്കയും മദീനയും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം 2025 ഓടെ ഗണ്യമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 17 ദശലക്ഷം സന്ദര്‍ശകരാണ് 2025 മുതല്‍ വര്‍ഷം തോറും മക്കയിലെത്തുകയെന്ന് അല്‍ജസീറ കാപിറ്റല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രവചിക്കുന്നു. മദീന സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ 10 ദശലക്ഷം വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകുന്ന ബാഹുല്യം കണക്കിലെടുത്ത് മക്കയില്‍ അസീസിയ്യ, സുഹ്റ ഡിസ്ട്രിക്റ്റുകളില്‍ നടക്കുന്ന വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. മദീനയിലും പരിസരത്തുമായി 25 ഹോട്ടലുകളും തീര്‍ഥാടകരെ സ്വീകരിക്കാനായി 6000 റൂമുകളും ഇപ്പോള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. മദീന നഗരിക്ക് നിലവില്‍ ഉള്‍ക്കൊള്ളാവുന്ന തീര്‍ഥാടകരുടെ എണ്ണം 20 ലക്ഷം മാത്രമാണ്. അതേസമയം സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഇക്കണോമി ഹോട്ടലുകള്‍ തുടങ്ങിയിട്ടില്ല. താരതമ്യേന അധികം സ്ഥല സൗകര്യം ആവശ്യമില്ലാത്ത ഇത്തരം ഹോട്ടലുകള്‍ മക്കയിലും മദീനയിലും അനിവാര്യമൊണന്ന് വിദഗ്ധര്‍ അട്ടിപ്രായപ്പെടുന്നു.
ലഭ്യമായ കണക്കനുസരിച്ച് 2013 ല്‍ മക്കയിലെ ഇക്കോണമി ഹോട്ടലുകളില്‍ 577 റൂമുകള്‍ മാത്രമാണുള്ളത്. എന്നാല്‍ 2018 അവസാനിക്കുമ്പോഴേക്കും തീര്‍ഥാടകരുടെ വന്‍ വര്‍ധന പരിഗണിച്ച് 7848 മുറികള്‍ ഇത്തരം ഹോട്ടലുകളിലായി സജ്ജമാക്കേണ്ടതുണ്ട്. 2013 ല്‍ മദീനയിലെ ഇക്കോണമി ഹോട്ടലുകളില്‍ 80 മുറികളാണുള്ളത്. 2018 അവസാനിക്കുമ്പോള്‍ ഈ സ്ഥാനത്ത് 982 മുറികള്‍ വേണ്ടിവരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. മക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റാര്‍ ഹോട്ടലുകളും അല്ലാത്തയവമുണ്ട്. 13 ശതമാനം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും 11 ശതമാനം വരുന്ന ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും 19 ശതമാനം വരുന്ന ത്രീ സ്റ്റാര്‍ ഹോട്ടലുമായി 2014 ഫെബ്രുവരിയില്‍ 1,07,209 മുറികള്‍ തീര്‍ഥാടകര്‍ക്കായി സജ്ജമാക്കി. സ്റ്റാര്‍ ഹോട്ടലുകളല്ലാത്തവയിലാണ് 37 ശതമാനം റൂമുകളും. ഹറമിനടുത്താകുന്തോറും റൂമുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ് ഹോട്ടലുടമകള്‍ ചെയ്യുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ