• 28 Sep 2023
  • 12: 30 PM
Latest News arrow

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുവൈറ്റില്‍ ഫുട്‌ബോള്‍ പരിശീലന കേന്ദ്രം വരുന്നു

കുവൈറ്റ് സിറ്റി: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് എജുക്കേഷന്‍ പ്രോഫഷനല്‍ ട്രെയിനിംഗ് (സെപ്റ്റ്) കുവൈറ്റിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 6 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സെപ്റ്റ് കുവൈറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഫഹേലിലെ പബ്ലിക് അതോറിറ്റി ഫോര്‍ യുത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വച്ച് ഡെന്മാര്‍ക്കിന്റെ മുന്‍ ദേശീയ താരവും പ്രശസ്ത ഫുട്‌ബോള്‍ പരിശീലകനുമായ അലന്‍ നീല്‍ സണ്‍ നിര്‍വഹിക്കും.

അന്താരാഷ്ട്ര നിലവരമുള്ള പരിശീലകരുടെ നേതൃത്വത്തില്‍, വരുന്ന മാര്‍ച്ച് മാസം മുതല്‍ ഫാഹേല്‍ അബ്ബാസിയ മേഘലകളില്‍ ആരംഭിക്കുന്ന പരിശീലന കളരികളില്‍ വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ക്ലാസുകളുണ്ടാകുക. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തരായ പ്രൊഫഷണല്‍ കളിക്കാരുമായി ഇടപെടുവാനും പരിശീലനം നടത്താനുമുള്ള അവസരം ഉണ്ടാവുമെന്നും, കുട്ടികള്‍ക്കായി ജിസിസി തലത്തില്‍ പ്രൊഫഷണല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പികുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സെപറ്റ് കുവൈറ്റ് സംഘാടനവുമായി ബന്ധപെട്ട ചില ആശയക്കുഴപ്പങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഷാനവാസ്, അലന്‍ നീല്‍സണ്‍, നയീം, റിഷാദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.