• 23 Sep 2023
  • 04: 24 AM
Latest News arrow

പൊതുമാപ്പ്: ജിദ്ദയില്‍ വിദേശികളടക്കം നിരവധി പേര്‍ ജയില്‍ മോചിതരാകും

ജിദ്ദ: പുതിയ സൗദി ഭരണാകാരി സല്‍മാന്‍ രാജാവ് തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത് സ്വദേശികളും വിദേശികളുമായ ധാരാളം തടവുകാര്‍ക്ക്  പ്രയോജനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ജിദ്ദ മേഖലയിലെ ജയിലുകളില്‍ ആകെയുള്ള പുരുഷ തടവുകാരില്‍ 40 ശതമാനത്തിനും വനിതാ തടവുകാരില്‍ 80 ശതമാനവും ഇതോടെ ജയില്‍ മോചിതരാകും. വിദേശികളെ മോചിപ്പിച്ച് കഴിഞ്ഞാലുടന്‍ നാടുകടത്തുകയും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും.
ഒരാഴ്ചക്കുള്ളില്‍ പൊതുമാപ്പിന് അര്‍ഹരായവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ജയില്‍ അധികൃതരുടെ മുന്നിലുള്ള ദൗത്യം. വാരാന്ത്യത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാഴ്ചക്കകം തടവുകാരെ മോചിപ്പിക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ബുറൈമാന്‍ ജയിലിലെ 40 ശതമാനം വരുന്ന 4000 തടവുകാര്‍ മോചിതരാകുമൊണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിസണേഴ്‌സ് വെല്‍ഫയര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബിന്‍ മഹ്ഫൂദ് പറഞ്ഞു. രാജ്യത്ത് 13 ഇതര പ്രവിശ്യകളേക്കാളും കൂടുതല്‍ തടവുകാര്‍ ജിദ്ദയില്‍ മാത്രമുണ്ടെന്നും നിലവില്‍ 12,000 തടവുകാരാണ് ബുറൈമാന്‍ ജയിലില്‍ കഴിയുന്നതെും അദ്ദേഹം പറഞ്ഞു.
തടവുകാരില്‍ ധാരാളം പേര്‍ വാഹനാപകട കേസുകളില്‍ നഷ്ടപരിഹാരം നല്‍കാനാവാതെയും മറ്റും കഴിയുന്നവരാണ്. ഇവരെല്ലാം രണ്ട് ആഴ്ചക്കകം മോചിപ്പിക്കപ്പെടും