• 28 Sep 2023
  • 02: 06 PM
Latest News arrow

ജിദ്ദയിലെ ജലസംഭരണികള്‍ ഗിന്നസ് ബുക്കില്‍

ജിദ്ദ: ദേശീയ ജല കമ്പനി ബുറൈമാനില്‍ സ്ഥാപിക്കുന്ന കരുതല്‍ ജലസംഭരണികള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. ലോകത്തെ ഏറ്റവും വലിയ കുടിവെള്ള സംഭരണികളോടൊപ്പമാണ് ജിദ്ദയിലെ വാട്ടര്‍ ടാങ്കുകള്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. ദ്യ ഘട്ടത്തില്‍ വൃത്താകൃതിയിലുള്ള 11 ടാങ്കുകളാണ് നിര്‍മിക്കുന്നത്. ഓരോ ടാങ്കിന്റെയും ശേഷി 1,88,000 ഘന അടിയാണ്. 11 ടാങ്കുകളുടെ ആകെ ശേഷി ഇരുപത് ലക്ഷത്തിലധികം ഘന അടി വെള്ളമാണ്.

രണ്ടാം ഘട്ടം ബുറൈമാനിലും മൂന്നാം ഘട്ടം ഫൈസലിയയിലുമാണ് നടപ്പാക്കുന്നത്. ഇരു ഘട്ടങ്ങളുടെയും ആകെ ശേഷി 20 ലക്ഷത്തിലേറെ ഘന അടി.
74 കോടിയിലേറെ റിയാല്‍ ചെലവഴിച്ചാണ് കരുതല്‍ ജല സംഭരണി പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. 82.4 കോടി റിയാല്‍ ചെലവഴിച്ചാണ് രണ്ടും മൂന്നും ഘട്ടങ്ങള്‍ നടപ്പാക്കുന്നത്. ജിദ്ദയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണമാണ് കൂറ്റന്‍ കരുതല്‍ ജലസംഭരണികള്‍ നിര്‍മിക്കുന്നത്.