• 22 Sep 2023
  • 04: 20 AM
Latest News arrow

ഹറം വികസനം; 70 ശതമാനം ഭാഗവും തുറന്നു കൊടുത്തു

മക്ക: രാജകല്‍പന പ്രകാരം മസ്ജിദുല്‍ ഹറാമില്‍ വികസനം പൂര്‍ത്തിയായ മുഴുവന്‍ ഭാഗവും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തതായി ഹറം കാര്യവകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മശ്ഹൂര്‍ ബിന്‍ മുഹ്‌സിന്‍ അല്‍മുന്‍ഇമി അറിയിച്ചു.

നിലവില്‍ 70 ശതമാനം ഭാഗത്തിന്റെയും പണി പൂര്‍ത്തിയായെന്നും റമദാന്‍ മാസമാകുമ്പോഴേക്കും 90 ശതമാനവും പൂര്‍ത്തീകരിച്ച് സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ലഭ്യമാക്കുന്നതിന് ഹറമില്‍ നടന്നുവരുന്ന നാല് പദ്ധതികളും റമദാനിന് മുമ്പ് പൂര്‍ത്തിയാകും. സന്ദര്‍ശകര്‍ക്ക് സംസം ലഭ്യമാക്കല്‍, സുരക്ഷാ സംവിധാനമേര്‍പ്പെടുത്തുക തുടങ്ങിയ സേവനങ്ങള്‍ക്ക് ഹറം കാര്യവകുപ്പ് മികച്ച പരിഗണന നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.