• 22 Sep 2023
  • 04: 11 AM
Latest News arrow

ജിദ്ദയില്‍ വിമാനം കാറുമായി കൂട്ടിയിടിച്ചു

ജിദ്ദ: സൗദിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമായ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ സൗദി എയര്‍ലൈന്‍സ് വിമാനം പെട്രോള്‍ കാറുമായി കൂട്ടിയിടിച്ചു. വിമാനത്തിന്റെ ടയറിനും എന്‍ജിനുകളിലൊന്നിനും കേടുപാട് പറ്റി. അപകട സമയത്ത് വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ എയര്‍പോര്‍ട്ട് റണ്‍വേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കാറില്‍ വിമാനം ഇടിച്ചത്. എയര്‍ മറൊക് കമ്പനിക്ക് കീഴിലെ ഗ്രൗണ്ട് സര്‍വീസ് വിഭാഗത്തില്‍പ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. ഏഷ്യന്‍ വംശജനായ കാര്‍ ഡ്രൈവറെ സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. മെയിന്റനന്‍സ് വിഭാഗത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനം കാറുമായി കൂട്ടിയിടിച്ചത്.