തൊഴില്‍ റിക്രൂട്ടിങ്: ബഹ്റൈന്‍ ഒരുങ്ങുന്നു

മനാമ: നിശ്ചിത ജോലിക്കല്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സംവിധനങ്ങള്ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. ഇത്തരം ഏജന്‍സികളേയും അനധികൃത തൊഴിലാളികളേയും കണ്ടെത്തുന്നതിനുള്ള പരിശോധനങ്ങള്‍ രാജ്യവ്യാപകമായി നടത്താന്‍ അധികൃതര്‍ തയ്യാറെടുക്കുകയാണ്.
നിയമാനുസൃതമല്ലാതെ ബഹ്റൈനില്‍ തൊഴില്‍ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് മോശം പ്രതിഭാസങ്ങള്‍ കൈകാര്യം ചെയ്യാനായി തൊഴില്‍ മന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമിതിയില്‍ ആഭ്യന്തരം, തൊഴില്‍, മുനിസിപ്പല്‍ കാര്യ നഗരാസൂത്രണം, വ്യവസായ വാണിജ്യം, സാമൂഹ്യ വികസനം തുടങ്ങിയ മന്ത്രാലയങ്ങളുടേയും ലേബര്‍ മാര്‍ക്കറ്റ് റെഗലേറ്ററി അതോറിറ്റി(എല്‍എംആര്‍എ)യുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തും. നിയമ വിധേയമല്ലാത്ത തൊഴിലാളികളുടെ താമസവും അവിവാഹിതരായി കഴിയുന്ന ഇത്തരക്കാര്‍ ഗാര്‍ഹിക മേഖലയില്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും മന്ത്രിതല സമിതി കൈകാര്യം ചെയ്യും.
അനധികൃത തൊഴിലാളികള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ ബഹ്റൈനി സമൂഹത്തിന്റെ സ്വാഭാവികതയേയും പാരമ്പര്യത്തേയും വെല്ലുവിളിക്കുതായാണ് അധികൃതര്‍ കണക്കാക്കുന്നത്. സമീപങ്ങളില്‍ താമസിക്കുവര്‍ക്കും പൊതു ആരോഗ്യത്തിനും സംസ്കാരത്തിനും ഭീഷണിയാകുന്ന തരത്തിലാണ് ഇവരുടെ പ്രവൃത്തികള്‍. വഴിയോര കച്ചവടം ശക്തമായി നിയന്ത്രിക്കുകയും നിയമ സംവിധാനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. അനധികൃത തൊഴിലാളികള്‍ മീന്‍പിടിത്ത ലൈസന്‍സുകള്‍ ദുരുപയോഗിക്കുന്നതും രാജ്യത്തെ പൗരന്മാര് ഇത്തരക്കാര്‍ക്ക് മീന്‍ പിടിത്ത ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വാടകക്കു് നല്‍കുന്നതും കര്‍ശനമായി തടയാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ