• 22 Sep 2023
  • 03: 19 AM
Latest News arrow

ഗാര്‍ഹിക ജോലിക്കാര്‍; അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധന

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള സൗദികളുടെ അപേക്ഷയില്‍ ഗണ്യമായ വര്‍ധന. രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ അപേക്ഷകള്‍ വര്‍ധിച്ചതായി പ്രമുഖ ഗള്‍ഫ് റിക്രൂട്ട്‌മെന്റ് ഓഫീസ് വെളിപ്പെടുത്തി.
ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനാണ് ആവശ്യക്കാരേറെയെന്നും ഓഫീസ് വക്താവ് അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ശ്രമിച്ചു വരികയാണ്. ഇതിനായി ഇവിടങ്ങളില്‍ സ്ഥിരം ഓഫീസ് സ്ഥാപിക്കാന്‍ നീക്കമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
 
റിക്രൂട്ട്‌മെന്റ് സുതാര്യമാക്കാന്‍ ഈ രാജ്യങ്ങളുമായി ജിസിസി രാജ്യങ്ങളിലെ നാഷണല്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ഏകീകരിച്ചു നടത്തുന്ന പരിശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സൗദി നാഷണല്‍ റിക്രൂട്ട്‌മെന്റ് കമ്മിറ്റി വക്താവ് പറഞ്ഞു. മേഖലയില്‍ ചില കമ്പനികളുടെ കുത്തക അവസാനിപ്പിക്കാന്‍ ഈ നടപടി കൂടുതല്‍ ഫലം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.