• 19 Sep 2019
  • 12: 23 AM
Latest News arrow

ഇലക്ട്രല്‍ ബോണ്ടുകളുടെ വില്‍പ്പനയില്‍ 2019ല്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഇലക്ട്രല്‍ ബോണ്ടുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന.
2018ല്‍ 1056.73 കോടി രൂപയാണ് ബോണ്ടുകളുടെ വില്‍പ്പനയെങ്കില്‍ ഈ വര്‍ഷം അത് 62.39 ശതമാനം വര്‍ദ്ധിച്ച് 1,716.05 കോടി രൂപയായി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാനുള്ള ബോണ്ടുകളാണ് ഇലക്ട്രല്‍ ബോണ്ട്. 2017ലാണ് ഈ ബോണ്ടുകള്‍ നിലവില്‍ വന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയം അനുവദിക്കുന്ന നിശ്ചിത സമയത്തേക്കാണ് ബോണ്ടുകള്‍ നല്‍കാന്‍ സാധിക്കുക. നിക്ഷേപിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അംഗീകാരമുള്ള ബാങ്ക് അക്കൗണ്ടില്‍ മാത്രമേ ബോണ്ടുകള്‍ നല്‍കാന്‍ സാധിക്കൂ. 15 ദിവസമാണ് പുറപ്പെടുവിക്കുന്ന ബോണ്ടുകളുടെ കാലാവധി.

കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ക്കെതിരാണ്. ഇത്തരം സംവിധാനങ്ങള്‍ ബി.ജെ.പിക്കാണ് ഉപകാരം ചെയ്യുക എന്നാണ് ഇവരുടെ ആരോപണം. ബി.ജെ.പിയാണ് ഇലക്ട്രല്‍ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 94 ശതമാനം ബോണ്ടുകളും ബി.ജെ.പിക്കാണ് ലഭിച്ചത്.
അതേസമയം ഇലക്ട്രല്‍ ബോണ്ടുകളുടെ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. ഇവയ്ക്ക് നിയന്ത്രണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.