സെറ്റ് ടോപ് ബോക്സ് മാറാതെ ഡിടിഎച്ച് കമ്പനിയെ മാറ്റാന്‍ സംവിധാനവുമായി ട്രായ്

ന്യൂഡല്‍ഹി: സെറ്റ് ടോപ് ബോക്സ് മാറ്റാതെ ഡിടിഎച്ച് സേവന കമ്പനികളെ മാറ്റാനുള്ള സൗകര്യമൊരുക്കി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ).മൊബൈല്‍ നമ്പര്‍ മാറ്റാതെ ടെലികോം സര്‍വ്വീസ് ദാതാക്കളെ മാറ്റുന്ന പോര്‍ട് സംവിധാനം പോലെയാണിത്.
വിവിധ സര്‍വീസ് ദാതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്സ് രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ രണ്ടു വര്‍ഷമായി നടന്നുവരികയാണെന്ന് ട്രായ് ചെയര്മാന് ആര്‍എസ് ശര്‍മ അറിയിച്ചു. ഇതിലെ പ്രധാന തടസങ്ങളെല്ലാം മറികടന്നുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ സൗകര്യത്തിനനുസരിച്ച് ഉപഭോക്താവിന് സേവനദാതാവിനെ മാറ്റാം. മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ സര്‍വ്വീസ് ദാതാക്കളെ മാറ്റുന്നതിനുള്ള പോര്‍ട് സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്.
RECOMMENDED FOR YOU
Editors Choice