• 30 Jan 2023
  • 04: 04 AM
Latest News arrow

67 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കൈകോര്‍ത്ത് മരണത്തിന് കീഴടങ്ങി

വാഷിങ്ടണ്‍: നീണ്ട 67 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിച്ചത് കൈകോര്‍ത്ത് മരണത്തിന് കീഴടങ്ങി കൊണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഫ്‌ളോയിഡ് വയലറ്റ് ദമ്പതികള്‍ മരണത്തിലും ഒന്നിച്ചത്. ജീവിതവും മരണവും ഒരുമിച്ചു വേണമെന്ന ഇവരുടെ ആഗ്രഹമാണ് ഇതോടെ പൂവണിഞ്ഞത്.

മാതൃകാ ദമ്പതികളായ ഫ്‌ളോയിഡും വയലറ്റ് ഹാര്‍ട്‌വിഗും 1947 ആഗസ്റ്റു 16നാണ് വിവാഹിതരായത്. ഇന്ത്യക്കാരാണെങ്കില്‍ സ്വാതന്ത്യം കിട്ടയ പിറ്റേ ദിവസം എന്നു പറയാം. 67 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം മരണത്തിനു കീഴടങ്ങുമ്പോള്‍ ഫ്‌ളോയിഡിനു 90 വയസും വയലിറ്റിനു 89 വയസും. ഒരേ മുറിയില്‍ അടുത്തടുത്ത കസേരകളില്‍ കൈകോര്‍ത്തു കിടന്ന ദമ്പതികള്‍ പ്രതികരിക്കുന്നില്ലെന്നറിഞ്ഞപ്പോഴാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ദാമ്പത്യ ജീവിതത്തിന്റെ വിലയറിഞ്ഞ ദമ്പതികള്‍ ജീവിതവും മരണവും ഒരുമിച്ചു വേണമെന്നു നേരത്തെ ആഗ്രഹിച്ചിരുന്നു.

വയലിറ്റിനു മറവിരോഗം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫ്‌ളോയിഡിനാകട്ടെ കിഡ്‌നിക്ക് തകരാറും. ഇവര്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ഇതുകൊണ്ടുതന്നെ ഇനിയുള്ള കാലം ഇരുവരും ഒരുമിച്ച് ഒരു മുറിയില്‍ കഴിയട്ടെയെന്നു ബന്ധുക്കളും തീരുമാനിച്ചു. മരണംവരെ ഒരുമിച്ച് ജീവിക്കണമെന്ന ഇരുവരുടെയും ആഗ്രഹം സാധിച്ചു നല്‍കുകയായിരുന്നു യഥാര്‍തത്തില്‍ ബന്ധുക്കള്‍. മരണ ശേഷം ഇവരെ പരിശോധിച്ച ഡോക്ടര്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരെയും മരണം കീഴടക്കിയതെന്നു കണ്ടെത്തി.