18ാം തവണയും കിരീടം നിലനിര്‍ത്തി കേരളം

റാഞ്ചി: ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 18 ാം തവണയും കേരളം ചാമ്പ്യന്മാരായി. 36 സ്വര്‍ണ്ണം, 26 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നില. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തമിഴ്നാടും മഹാരാഷ്ട്രയുമാണ്.
റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ മരിയ ജയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേ, സീനിയര്‍ പെണ്‍കുട്ടികളുടെ 4X100 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി.
RECOMMENDED FOR YOU
Editors Choice