• 19 Sep 2019
  • 12: 17 AM
Latest News arrow

സാംസങിനെ കടത്തിവെട്ടി മൈക്രോമാക്‌സ്

ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിനെ കടത്തിവെട്ടി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്‌സ് മുന്നില്‍. ടെക് ബിസിനസ് ഫ്രെം സി അനാലിസിസ് ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 21.6 ശതമാനമാണ് അവസാന പാദത്തില്‍ മൈക്രോമാക്‌സിന്റെ വിപണി വിഹിതം.സാംസങ്ങിന്റെ വിപണി വിഹിതം 20 ശതമാനമാണ്. ഈ വര്‍ഷം 90 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് മൈക്രോമാക്‌സ് കൈവരിച്ചത്. വില കുറഞ്ഞ ഫോണുകള്‍ ഇറക്കിയതാണ് സാംസങ്ങിനെ മറികടക്കാന്‍ മൈക്രോമാക്‌സിനെ സഹായിച്ചത്.