ലോകകപ്പ് ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി:ഐസിസി ലോക കപ്പിന്റെ ഔദ്യോഗിക ആപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നാണ് ഇത് പുറത്തിറിക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍നിന്നും ഇത് സൗജന്യമായി സ്മാര്‍ട്ട് ഫോണിലേക്കും ടാബ്ലറ്റിലേക്കും ഡൗണ്‍ലോഡ് ചെയ്യാം.
ലോകകപ്പിന്റെ പുതിയ വിവരങ്ങളൊക്കെ ആപ്പിലുണ്ടാവും. കാണികള്‍ക്ക് ഫാന്റസി ലീഗ് ഇതില്‍ കളിക്കാം. ലോകകപ്പ് ക്വിസ് കളിക്കുകയുമാവാം. ഇതുവരെ കണ്ട മികച്ച കളിക്കാരടങ്ങുന്ന ലോകകപ്പ് ടീമിനെ വേണമെങ്കില്‍ തിരഞ്ഞെടുക്കാം. ലോകകപ്പിലെ ഏറ്റവും മഹത്തായ 100 മുഹൂര്‍ത്തങ്ങള്‍ കൗണ്ട് ഡൗണിന്റെ ഭാഗമായി ഇതില്‍ ലഭ്യമാണ്.
ഇതിനു പുറമെ പ്രഗത്ഭരായ മുന്‍കാല താരങ്ങളുടെ പംങ്തികളും ആപ്പിന്റെ വലിയ ആകര്‍ഷണമാണ്. ഫെബ്രുവരി 14നാണ് മത്സരങ്ങള്‍ തുടങ്ങുക.
RECOMMENDED FOR YOU
Editors Choice