രഞ്ജി:കേരളത്തിന് 9 വിക്കറ്റ് ജയം

തലശ്ശേരി:രഞ്ജി ട്രോഫി സി ഗ്രൂപ്പ് മത്സരത്തില്‍ കേരളം സര്വീസസ്സിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചു.രണ്ടാം ഇന്നിംഗ്സില്‍ സര്‍വീസസ്സ് ഇന്ന് 174 റണ്‍സിന് പുറത്തായി.ജയിക്കാന്‍ 9 റണ്‍സ് മാത്രം വേണ്ടിയിരുന്ന കേരളത്തിന് അഭിഷേക് ഹെഗ്ഡെയുടെ (0) വിക്കറ്റ് നഷ്ടപ്പെട്ടു.സഞ്ജു സാംസണും ( 4 നോട്ടൗട്ട്) നിഖിലേഷ് സുരേന്ദ്രനും( 6 നോട്ടൗട്ട്)പുറത്താകാതെ നിന്നു.
ഈ സീസണില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്.രണ്ടാം ഇന്നിംഗ്സില്‍ സര്വീസസ്സിനെ തകര്‍ത്തത് 39 റണ്‍സിന് 6 വിക്കറ്റെടുത്ത അക്ഷയ്് ചന്ദ്രനായിരുന്നു.കേരളത്തിന് വേണ്ടി സഞ്ജു സാംസണ് ഡബിള്‍ സെഞ്ച്വറി നേടുകയുണ്ടായി.
സ്കോര്‍:കേരളം 483,ഒരു വിക്കറ്റിന് 10.സര്‍വീസസ് 318,174
RECOMMENDED FOR YOU
Editors Choice