മരിച്ച ഭര്‍ത്താവില്‍നിന്നു ഗര്‍ഭം ധരിച്ച് യുവതിക്കു പെണ്കുഞ്ഞു പിറന്നു!

ഒരു വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മേഴ്സിസൈഡിലെ മുപ്പത്തൊന്നുകാരി ജെനിയാണു ഭര്‍ത്താവ് ജിം മരിച്ച് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ബീജമുപയോഗിച്ചു ഗര്‍ഭിണിയായത്. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണ് ജെനി കുഞ്ഞിനു ജന്മം നല്‍കിയത്. ഇരട്ടക്കുട്ടിള്ക്കാണ് ജന്മം നല്‍കിയതെങ്കിലും ഇരുപത്തിമൂന്നു ദിവസം കഴിഞ്ഞ് ഒരു കുഞ്ഞ് മരിച്ചു. ഇപ്പോള്‍ 16 മാസം പ്രായമായ പിക്സിക്കൊപ്പം സന്തോഷവതിയാണു ജെനി.
അയര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കണ്ടുമുട്ടിയ ജൈനിയും ജിംമ്മും വിവാഹിതരാവാന്‍ തീരുമാനിച്ചു. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചപ്പോഴാണു ശ്വാസകോശ കാന്‍സര്‍ ജിമ്മിനെ പടികൂടിയത്. തുടര്‍ന്നു നിരവധിക്കാലം ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായും വിട്ടുമാറിയില്ല. പിന്നീടു 2011 ഡിസംബര്‍ 23നു ലിമറിക്കില്‍ ഇരുവരും വിവാഹിതരായി. ഒരുവര്‍ഷത്തിനുശേഷം 2012 ഫെബ്രുവരിയില്‍ ജിം മരിച്ചു. ഇതിനു മുമ്പ് കുഞ്ഞു വേണമെന്ന ആഗ്രഹം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ബീജം സുക്ഷിച്ചു വയ്ക്കുകയായിരുന്നു. ജിം മരിച്ച് ഒരു വര്‍ഷത്തിനുശേഷം ബീജം ജെനിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കുഞ്ഞിനു ജന്മം നല്കി.