പങ്കാളിയെ പറ്റിക്കാനുള്ള വായന കൂടുന്നു

പങ്കാളിയില്‍ ഒന്നു മതിപ്പുളവാക്കാന്‍ നിങ്ങള്‍ പുസ്തക പുഴുവായി അഭിനയിക്കാറുണ്ടോ? എന്നാല്‍ നിങ്ങളെ പോലെയുള്ളവരുടെ എണ്ണം കൂടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ബാംഗ്ലൂരടക്കമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം ഈ പ്രവണത വര്‍ദ്ധിക്കുന്നതായാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ലാന്‍ഡ്മാര്‍ക്ക് ബുക്ക് സ്റ്റോര്സാണ് ജനങ്ങളിലെ വായനാശീലത്തെ കുറിച്ച് പഠനം നടത്തിയത്. പുസ്തകം വാങ്ങുന്നവരില്‍ നല്ലൊരു ശതമാനം വായിക്കാനൊന്നുമല്ല മറിച്ച് വീട്ടില്‍ അലങ്കാരത്തിനായാണ് ഉപയോഗിക്കുന്നത്. വേറൊരു കൂട്ടരാണെങ്കില്‍ ഭാവി ജീവിത പങ്കാളിയില്‍ മതിപ്പുളവാക്കാനും. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കാരെ കാണിക്കാനുള്ള വായനയും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. മിക്കവരും ക്ലാസിക് പുസ്തകങ്ങള്‍ വാങ്ങുന്നതല്ലാതെ അത് ഒരിക്കല്‍ പോലും വായിക്കാറില്ലെന്ന് പഠനത്തില്‍ പറയുന്നു. മുംബൈ, പുനൈ, ബംഗലൂരു, ഡല്‍ഹി, തുടങ്ങി രാജ്യത്തെ ഏഴ് മെട്രോ നഗരങ്ങളിലാണ് സര്‍വ്വെ നടത്തിയത്.