നരൈന് ലോകകപ്പിനില്ല

ലണ്ടന്‍: വെസ്റ്റിന്‍ഡീസിന്റെ ഓഫ് സ്പിന്നര്‍ സുനില്‍ നരൈന് ലോകകപ്പില്‍ നിന്ന് പിന്മാറി. തന്റെ ആക്ഷനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിച്ച് ടീമിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയായിരുന്നു നരൈന്. എന്നാല്‍, അതിനു തൊട്ടു പിന്നാലേ ലോകകപ്പില്‍ കളിക്കാനുള്ള ആത്മവിശ്വാസം കൈവന്നു കഴിഞ്ഞിട്ടില്ലാത്തതിനാലാണ് നരൈന് പിന്‍വാങ്ങിയത്. പകരം മറ്റൊരാളെ വെസ്റ്റിന്‍ഡീസ് ഉടനെ പ്രഖ്യാപിക്കും.
കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യയില്‍ കളിക്കവെയാണ് നരൈന്റെ ആക്ഷനെക്കുറിച്ച് സംശയമുയര്‍ന്നത്. ഇന്ത്യയിലെ കളികളില്‍നിന്ന് മാത്രമേ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായുള്ളൂ. തുടര്‍ന്ന് കളിക്കാരന് സ്വയം തിരുത്തലുകള്‍ക്ക് വിധേയനായി. ആക്ഷന്‍ ശരിയായതിനെ തുടര്‍ന്ന് നരൈന് വീണ്ടു കളിതുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിലെ ഏകദിന മത്സരത്തില്‍ ട്രിനിഡാഡ് ടുബാഗോയെ ചാമ്പ്യന്മാരാക്കാന് നരൈന് നന്നായി ബൗള്‍ ചെയ്യുകയുണ്ടായി. എട്ടോവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങി എടുത്തത് ആറു വിക്കറ്റ്!
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍