ജനിച്ച് ഒരിക്കല്‍ പോലും കരയാത്ത കുട്ടി

സിഡ്നി: ജീവിതത്തില്‍ ഒരിക്കല്‍ പോലും നമ്മളുടെ കണ്ണു നിറയരുതെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. പിറന്നു വീണ നിമിഷത്തിലൊഴികെ..എന്നാല്‍ പിറന്ന വീണ നിമിഷത്തില്‍ പോലും കരയാത്ത ഒരു കുഞ്ഞുണ്ട്. ഓസ്ട്രേലിയയിലുള്ള ടാറ്റ് ബര്‍ലി. ജനിച്ചിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുളളൂവെങ്കിലും ഈ കുഞ്ഞ് ഇതുവരേയും കരഞ്ഞിട്ടില്ല. ഇനി കരയാനും സാധ്യതയില്ല.
തലച്ചോറിനെ ബാധിച്ച അസുഖം മൂലമാണ് കുട്ടി കരയാത്തത്. വെറും അഞ്ച് ആഴ്ചകള്‍ മാത്രം പ്രായമുള്ള മകന് ഒന്നുറക്കെ കരയണമെന്നും തന്റെ ഉറക്കത്തെ അവന് ഇടയ്ക്കൊന്നും ശല്യപ്പെടുത്തണമെന്നും ടാറ്റിന്റെ അമ്മയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ കരയാന്‍ മാത്രമല്ല ചിരിയ്ക്കാനും പേടിയ്ക്കാനും ഒന്നും ടാറ്റിന് കഴിയില്ല.
ടാറ്റിന്റെ തലച്ചോര്‍ ഒരു കോഴിമുട്ടയ്ക്ക് സമാനമാണെന്നാണ്് ഡോക്ടര്‍മാര്‍ പറയുന്നത്. അതായിത് തലച്ചോറില്‍ ചുളിവുകള്‍ ഒന്നുമില്ല. ഒരു ചികിത്സയും ടാറ്റിന്റെ കാര്യത്തില്‍ ഫലിക്കാന്‍ പോകുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 1.7 കിലോഗ്രാം മാത്രമാണ് ഈ കുഞ്ഞിന്റെ ഭാരം.