ഛോട്ടാ ഭീമാകാന് ശിഖര്‍ ധവാനും അയണ്‍ മാനാകാന്‍ കോഹ്ലിയും റെഡി

മുംബൈ: നമ്മുടെ ക്രിക്കറ്റ് താരങ്ങളെയെല്ലാം മനസില്‍ വെച്ചാരാധിക്കുന്നവരാണ് ഭൂരിഭാഗം പേരും. അവരെ പോലെയോ അവര്‍ തന്നെയോ ആകണമെന്ന് കൊതിക്കാത്തവര്‍ ചുരുക്കം മാത്രം. എന്നാല്‍ അതിമാനുഷിക കഥാപാത്രങ്ങള്‍ ആകാന്‍ അവസരം കിട്ടിയാല്‍ ആരാകാനാണ് നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആഗ്രഹം? വെടിക്കെട്ട് ബാറ്റസ്മാനായ ശിഖര്‍ ധവാന് ചെറിയ ഒരു ഛോട്ടാ ആഗ്രഹമാണുള്ളത്. കുട്ടികളുടെ സൂപ്പര്‍ ഹീറോ ഛോട്ടാ ഭീം ആയാല്‍ മതി പുള്ളിക്കാരന്. വിരാട് കോഹ്ലിക്ക് അയണ്‍ മാനായി വിലസാനാണ് ആഗ്രഹം. കാരണം അയണ്‍ മാന്റെ കൈയില്‍ എല്ലാ കാര്‍ഡുകളുമുണ്ടെന്നാണ് കൊഹ്ലി പറയുന്നത്. രവീന്ദ്ര ജഡേജ ഇത്തിരി സീരിയസ് ആണ്. പുള്ളിക്ക് കോമിക് കഥാപാത്രങ്ങലൊന്നുമാകേണ്ട. സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട വീഡിയോയിലാണ് ക്രിക്കറ്റ് രാജാക്കന്മാരുടെ രസകരമായ ഇത്തരം ഇഷ്ടങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.