കാറ് കള്ളന് കൊവാല പിടിയില്‍

ഓസ്ട്രേലിയയിലാണ് സംഭവം.15 വയസുകാരന് സാം ബോക്സാണ് കള്ളനെ കൈയ്യോടെ പിടിച്ചത്. സ്കൂള്‍ ബസ്സില്‍ പിതാവിന്റെ ഫാം ഹൗസിലെത്തിയ സാം കണ്ടത് വിട്ട് വീട്ടിലെത്തിയപ്പോഴാണ് രസകരമായ കാഴ്ച കണ്ടത്. ഡ്രൈവര്‍ സീറ്റിലിരുന്ന് സ്റ്റിയറിംഗ് പിടിച്ച് വണ്ടി ഓടിക്കാന്‍ ശ്രമിക്കുകയാണ് കൊവാല.
കൊവാലയെ അറിയില്ലേ? പാണ്ടയോടും കരടിയോടുമൊക്കെ സാദൃശ്യമുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവി. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ലാന്റ് റോവര്‍ ഓടിക്കാന്‍ കൊവാല ഒന്നു ട്രൈ ചെയ്തത്. സാം ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തി. പിന്നെ വാതില്‍ തുറന്ന് നല്കി.
യാതൊന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തില്‍ അല്പ സമയത്തിനു ശേഷം മെല്ലെ വണ്ടിയില്‍ നിന്നും ഇറങ്ങി ഒരൊറ്റ നടത്തം. കക്ഷി സമീപത്ത് താമസിമാക്കിയിട്ട് കാലം കുറെയായെങ്കിലും ഇതാദ്യമായാണ് വണ്ടിയിലുള്ള കളി വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്.
ഇതിനു മുമ്പ് 2010ല്‍ ഡെന്വാറില് കറുത്ത കരടി ടൊയോറ്റ കാര്‍ ഓടിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ഭക്ഷണ സാധനങ്ങള്‍ നല്‍കിയാണ് കള്ളനെ വണ്ടിയില്‍ നിന്ന് പുറത്തിറക്കിയത്. ഇനി മോഷണ ശ്രമം വിജയിപ്പിച്ച മറ്റൊരു വിരുതനെ കാണണ്ടേ? ആ കാഴ്ച കണ്ടോളൂ...