കാക്കകളുടെ സമ്മാനം

ഭക്ഷണവും വെള്ളവും നല്കുന്ന കൊച്ചുമിടുക്കിക്ക് കാക്കകള്‍ നല്കിയ സമ്മാനങ്ങളാണ് ഇത്. ഗാബി എന്ന എട്ടു വയസുകാരയെ കാക്കകള്‍ക്ക് അത്രയും ഇഷ്ടമാണ്. മിന്നുന്നതെല്ലാം അവര്‍ ഗാബിയ്ക്കായി കൊണ്ടു നല്‍കും. ബട്ടനുകള്‍, പേപ്പര്‍ ക്ലിപ്പുകള്‍, നട്ടുകളും ബോള്‍ട്ടുകളും, ചെറിയൊരു ബള്‍ബ്, കമ്മലുകള്‍ തുടങ്ങി ആ പട്ടിക നീണ്ടുപോവുകയാണ്. ഗ്രീസില്‍ കഴിയുന്ന ഗാബി അടുത്തകാലത്ത് കാക്കകള്‍ക്ക് തീറ്റകൊടുത്തു തുടങ്ങിയത്. ഭക്ഷണം കൊടുക്കുന്നതിനു പകരമായി കാക്കകള്‍ അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും തുടങ്ങി.
കുറച്ചുകാലമേ ആയിട്ടുളളൂ എങ്കിലും ഗാബിയും കാക്കകളും തമ്മിലുളള ബന്ധം തുടങ്ങിയിട്ട്. പീനട്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് ബാക്കിയാകുന്ന ഭക്ഷണങ്ങളുമാണ് കാക്കകള്‍ക്ക് നല്‍കുന്നത്. സമ്മാനം മാത്രമല്ല ഒരിക്കല്‍ ഗാബി വീടിനടുത്തുള്ള പ്രദേശങ്ങളില്‍ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ ക്യാമറയുടെ ലെന്‍സ് കവര്‍ വഴിയില്‍ മറന്നു. അധികം വൈകാതെ ലെന്‍സ് കവര്‍ കാക്കപ്പട വീട്ടിലെത്തിച്ചുകൊടുത്തുവെന്നും മാതാപിതാക്കള്‍ പറയുന്നു.