• 25 Jan 2021
  • 05: 49 AM
Latest News arrow

ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം

ഹോബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച ഓസ്‌ട്രേല്യ ഫൈനലില്‍ കടന്നു. ഒരു വിക്കറ്റ് ബാക്കിയിരിക്കേ മൂന്നുവിക്കറ്റിന് ഓസ്‌ട്രേല്യ വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് 8 വിക്കറ്റിന് 303 റണ്‍സ് എടുത്തപ്പോള്‍ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടി.

ഇംഗ്ലണ്ടിനുവേണ്ടി ഇയാന്‍ ബെല്‍ 141 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ നേടിയ സെഞ്ച്വറിയായിരുന്നു ഓസ്‌ട്രേല്യന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകളില്‍ ടീമിനെ നയിച്ച സ്മിത്ത് മൂന്നു ടെസ്റ്റിലും സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തിലും സ്മിത്ത് ആയിരുന്നു ക്യാപ്റ്റന്‍.

ടോസ് നേടിയ ഓസ്‌ട്രേല്യ ഇംഗ്ലണ്ടിനെ ബാറ്റു ചെയ്യാന്‍ അയക്കുകയാണുണ്ടായത്. ഇയാന്‍ ബെല്‍ നന്നായി ബാറ്റു ചെയ്യുകയും സ്‌കോര്‍ 300 കടക്കുകയും ചെയ്തപ്പോള്‍ തീരുമാനം പിഴച്ചുവെന്ന് തോന്നി. എന്നാല്‍ സ്മിത്ത് തന്നെ ഓസ്‌ട്രേല്യയെ മുന്നില്‍നിന്ന് നയിച്ചു.